തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിൽ എകെജി സെന്‍ററില്‍(AKG Centre) ദേശീയ പതാക(National Flag) ഉയര്‍ത്തിയത്, ദേശീയ പതാക സംബന്ധിച്ചുള്ള ഫ്ലാഗ് കോഡിന്‍റെ(Flag Code) ലംഘനമാണെന്ന ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ്(Youth Congress) സംസ്ഥാന വൈസ് പ്രസിഡന്‍റ് കെഎസ് ശബരീനാഥന്‍(K S Sabarinathan). എകെജി സെന്ററിൽ ഇന്ന് പാർട്ടി സെക്രട്ടറി ദേശീയ പതാക ഉയർത്തി. എന്നാൽ ദേശിയപതാകയെ അപമാനിക്കുന്ന രീതിയിലാണ് കാര്യങ്ങൾ. നാഷണല്‍ ഫ്ലാഗ് കോഡ് 2.2 (viii) ഇവിടെ ലംഘിച്ചിട്ടുണ്ട്, ഫേസ്ബുക്ക് പോസ്റ്റില്‍ കെഎസ് ശബരീനാഥന്‍ ആരോപിച്ചു.
ദേശീയ പതാകയോടൊപ്പം അതിനേക്കാൾ ഉയരത്തിലോ അതേ ഉയരത്തിലോ തൊട്ടടുത്ത് മറ്റൊരു പതാകയും സ്ഥാപിക്കരുത് എന്ന നിയമത്തിന്റെ നഗ്നമായ ലംഘനമാണ് എകെജി സെന്ററിൽ നടന്നത്. പാർട്ടി കൊടിക്ക് പ്രാമുഖ്യവും ദേശിയ പതാകയ്ക്ക് രണ്ടാം സ്‌ഥാനവുമാണ്. സിപിഎമ്മിനെതിരെ ഇന്ത്യൻ ഫ്ലാഗ് കോഡ് ലംഘനത്തിനുള്ള കേസെടുക്കണമെന്നും ശബരീനാഥന്‍ ആവശ്യപ്പെടുന്നു. ദേശീയ പതാക മാനദണ്ഡങ്ങൾ പാലിക്കാതെ AKG സെന്ററിൽ ഉയർത്തിയതിനെതിരെ യൂത്ത് കോൺഗ്രസ് പോലീസിൽ പരാതി നൽകി.
Also Read: Independence Day 2021: സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്തി മുഖ്യമന്ത്രി
അതേ സമയം സ്വാതന്ത്ര്യദിനത്തിൽ(Independence Day) ആദ്യമായാണ് സി.പി.എം പാര്‍ട്ടി ഓഫിസുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നത്. പൂര്‍ണസ്വാതന്ത്ര്യം അകലെ എന്നായിരുന്നു സിപിഎമ്മിന്റെ ഇതുവരെയുള്ള നിലപാട്.അതിനു സംഘടന ചരിത്രപരമായ വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും നിരത്തിയിരുന്നു സിപിഎമ്മിന്റെ സ്വാതന്ത്ര്യദിനാഘോഷത്തെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തിയിരുന്നു.
പതാക ഉയർത്തലിന് ശേഷം എ വിജയരാഘവൻ(A Vijayaraghavan) കെപിസിസി അധ്യക്ഷൻ കെ സുധാകരന്(K Sudhakaran) മറുപടി നൽകുകയും ചെയ്തു. സ്വാതന്ത്ര്യ സമര ചരിത്രത്തെ കുറിച്ച് അറിവില്ലാത്തത് കൊണ്ടാണ് കെ സുധാകരൻ കമ്യൂണിസ്റ്റുകളെ വിമർശിക്കുന്നതെന്നും പതാക ഉയർത്തി അവസാനിപ്പിക്കലല്ല ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളാണെന്നും വിജയരാഘവൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.