Wild Elephant Attack: വീണ്ടും പടയപ്പയുടെ ആക്രമണം; കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്തു

മൂന്നാറില്‍ നിന്നും ഉദുമല്‍പ്പേട്ടിലേക്ക് പോയ ബസിന് നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ബസിന്റെ മുന്‍ ഭാഗത്തെ ചില്ല് തകര്‍ന്നു.  

Written by - Zee Malayalam News Desk | Last Updated : Mar 7, 2023, 12:02 PM IST
  • ബസിന്റെ മുമ്പില്‍ നിലയുറപ്പിച്ച ശേഷം പടയപ്പ പിന്നീട് സമീപത്തെ തേയിലത്തോട്ടത്തിലേക്ക് പിന്‍വാങ്ങി.
  • വാഹനത്തിന്റെ മുന്‍ ഭാഗത്തെ ചില്ല് തകര്‍ന്നതോടെ ഉദുമല്‍പ്പേട്ടയിലേക്കുള്ള സര്‍വ്വീസ് മുടങ്ങി.
  • കഴിഞ്ഞ ദിവസവും നയ്മക്കാട് എസ്റ്റേറ്റിന് സമീപം പളനി - തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് ബസിന് നേരെയും പടയപ്പയുടെ ആക്രമണമുണ്ടായിരുന്നു.
Wild Elephant Attack: വീണ്ടും പടയപ്പയുടെ ആക്രമണം; കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്തു

ഇടുക്കി: ഇടുക്കി നയ്മക്കാടിന് സമീപം കെഎസ്ആർടിസി ബസിന് നേരെ പടയപ്പയുടെ ആക്രമണം. രാവിലെ 6.30ഓടെയായിരുന്നു കാട്ടുകൊമ്പന്റെ ആക്രമണം ഉണ്ടായത്. പടയപ്പയുടെ ആക്രമണത്തില്‍ ബസിന്റെ മുന്‍ ഭാഗത്തെ ചില്ല് തകര്‍ന്നു. മൂന്നാറില്‍ നിന്നും ഉദുമല്‍പ്പേട്ടിലേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി ബസിന് നേരെയാണ് കാട്ടുകൊമ്പന്‍ പടയപ്പയുടെ ആക്രമണമുണ്ടായത്. നയമക്കാടിന് സമീപം വളവിലായിരുന്നു പടയപ്പ റോഡില്‍ നിലയുറപ്പിച്ചിരുന്നത്. ആനയുടെ ആക്രമണമുണ്ടാകുന്ന സമയത്ത് ബസിനുള്ളില്‍ യാത്രക്കാരുണ്ടായിരുന്നു.

പടയപ്പയുടെ ആക്രമണത്തില്‍ ബസിന്റെ മുന്‍ ഭാഗത്തെ ചില്ല് തകര്‍ന്നു. ബസിന്റെ മുമ്പില്‍ നിലയുറപ്പിച്ച ശേഷം പടയപ്പ പിന്നീട് സമീപത്തെ തേയിലത്തോട്ടത്തിലേക്ക് പിന്‍വാങ്ങി. വാഹനത്തിന്റെ മുന്‍ ഭാഗത്തെ ചില്ല് തകര്‍ന്നതോടെ ഉദുമല്‍പ്പേട്ടയിലേക്കുള്ള സര്‍വ്വീസ് മുടങ്ങി. കഴിഞ്ഞ ദിവസവും നയമക്കാട് എസ്റ്റേറ്റിന് സമീപം പളനി തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് ബസിന് നേരെയും രാത്രിയില്‍ പടയപ്പയുടെ ആക്രമണമുണ്ടായിരുന്നു. ബസിന്റെ മിറർ ഗ്ലാസ് ആന തകർത്തു. നെയ്മകാട്ടിൽ പച്ചക്കറി കൃഷിയും പടയപ്പ നശിപ്പിച്ചിരുന്നു. 

Also Read: International Women's Day 2023: വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്കായി കൊച്ചി മെട്രോയുടെ പ്രത്യേക ഓഫര്‍

അതേസമയം അരികൊമ്പന്റെ ആക്രമണത്തിലും ഒരു വീട് ഭാഗികമായി തകർന്നിരുന്നു. തലക്കുളം സ്വദേശി ബൊമ്മരാജിന്റെ വീടാണ് തകർന്നത്. ആക്രമണം നടന്ന സമയത് വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. നാട്ടുകാർ ബഹളം വെച്ചാണ്, പ്രദേശത്തു നിന്നും ആനയെ തുരത്തിയത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ, പതിനഞ്ചിലധികം വീടുകളാണ് ആനയുടെ ആക്രമണത്തിൽ ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലായി തകർന്നിട്ടുള്ളത്. 10 ദിവസത്തിലധികമായി, മൂന്നാർ കടലാർ എസ്റ്റേറ്റ് മേഖലയിൽ കാട്ടാന കൂട്ടം സ്ഥിരമായി നാശം വിതയ്ക്കുന്നുണ്ട്.

അരിക്കൊമ്പനെ പിടികൂടാനുള്ള നടപടികള്‍ വനം വകുപ്പ് ആരംഭിച്ചു കഴി‍ഞ്ഞു. ആനയെ മയക്കുവെടി വച്ച് കോടനാട് എത്തിച്ചു  കൂട്ടിലടയ്ക്കുന്നതിനാണ് വനം വകുപ്പിന്‍റെ നീക്കം. ഇതിനായി കൂട് നിര്‍മ്മിക്കാനുള്ള മരങ്ങള്‍ മുറിക്കുന്ന ജോലികളാണ് ആരംഭിച്ചത്. കൂട് നിര്‍മ്മാണം ആരംഭിച്ചാല്‍ വയനാട്ടില്‍ നിന്നുള്ള ദൗത്യ സംഘവും ഇടുക്കിയില്‍ എത്തും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News