Wild Elephant: പടയപ്പയ്ക്ക് മദപ്പാടുള്ളതായി സംശയം; ആർആർടി സംഘം ആനയെ നിരീക്ഷിക്കുന്നു

Idukki Wild Elephant: ഒറ്റതിരിഞ്ഞ് നടന്നിരുന്ന പടയപ്പയെന്ന കാട്ടാനക്കൊപ്പം കുട്ടിക്കൊമ്പനും പിടിയാനയും കൂട്ടുചേർന്നു. തലയാർ കടുകുമുടിയിലാണ് മൂന്ന് കാട്ടാനകളെയും വനപാലകർ കണ്ടെത്തിയത്.

Written by - Zee Malayalam News Desk | Last Updated : Feb 29, 2024, 12:14 PM IST
  • കാട്ടാനകൾ കൂട്ടമായി ജനവാസമേഖലയിൽ എത്തുന്നതിൽ ഭീതിയിലാണെന്ന് തൊഴിലാളികൾ പറയുന്നു
  • പകൽ നേരങ്ങളിൽ പോലും കാട്ടാനങ്ങൾ എസ്റ്റേറ്റുകളിൽ എത്തുകയാണ്
  • ചൂട് കൂടിയതോടെ കാട്ടുപോത്ത് അടക്കമുള്ള വന്യമൃഗങ്ങളും ജനവാസമേഖലയിലേക്ക് ഇറങ്ങുകയാണ്
Wild Elephant: പടയപ്പയ്ക്ക് മദപ്പാടുള്ളതായി സംശയം; ആർആർടി സംഘം ആനയെ നിരീക്ഷിക്കുന്നു

ഇടുക്കി: ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാന പടയപ്പയ്ക്ക് മദപ്പാടുള്ളതായി സംശയം. ചെവിയുടെ ഒരുഭാഗത്ത് കറുത്ത നിറത്തിൽ പാട് കണ്ടെത്തി. ആർആർടി സംഘം പടയപ്പയെ നിരീക്ഷിച്ചുവരികയാണ്. എന്നാൽ, ഒറ്റതിരിഞ്ഞ് നടന്നിരുന്ന പടയപ്പയെന്ന കാട്ടാനക്കൊപ്പം കുട്ടിക്കൊമ്പനും പിടിയാനയും കൂട്ടുചേർന്നു. തലയാർ കടുകുമുടിയിലാണ് മൂന്ന് കാട്ടാനകളെയും വനപാലകർ കണ്ടെത്തിയത്.

അക്രമ സ്വഭാവം ഇല്ലാതിരുന്ന പടയപ്പയെന്ന കാട്ടാനക്ക് മദപ്പാട് ഉണ്ടായതാണ് വാഹനം അടക്കം ആക്രമിക്കാൻ കാരണമെന്നാണ് വനപാലകർ കരുതുന്നത്. ഇതോടെ ആനയെ ആർആർടി സംഘം നീരീക്ഷിക്കുകയാണ്. ജനവാസമേഖലയിലേക്ക് ആന കയറാതിരിക്കാനും വനപാലസംഘം ശ്രമിക്കുന്നുണ്ട്. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനകളെ തുരത്തിയോടിക്കാൻ ആർആർടി സംഘം രംഗത്തെത്തി.

ALSO READ: കാട്ടാന ആക്രമണത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറുടെ മരണം: മൂന്നാറിൽ ഹർത്താൽ

മൂന്നിടങ്ങളിലായി ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ ആർആർടി സംഘം പടക്കംപൊട്ടിച്ച് കാട്ടിലേക്ക് തുരത്തി. ഗ്രാമസലാൻ്റ് ആശുപത്രി പരിസരം, തലയാർ കടുകുമുടി, കന്നിമല എന്നിവിടങ്ങളിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെയാണ് സംഘം കാട്ടിലേക്ക് തുരത്തിയത്. ഒരാഴ്ചയോളമായി എസ്റ്റേറ്റ് മേഖലയിൽ കാട്ടാനക്കൂട്ടം ഭീതി പരത്തുന്നു. ഒരു ഭാഗത്ത് പടയപ്പ ഒറ്റതിരിഞ്ഞെത്തുമ്പോൾ മറുഭാഗത്ത് കാട്ടാനകൾ കൂട്ടമായെത്തി അക്രമണം നടത്തുകയാണ് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം പടയപ്പ മൂന്നാർ - ഉടുമൽപ്പെട്ട അന്തർ സംസ്ഥാന പാതയിലെ നയമക്കാടിന് സമീപമെത്തി സിമൻ്റ് കയറ്റിവന്ന ലോറി തടയുകയും  വൈകുന്നേരത്തോടെ കന്നിമലയിലെത്തി ബൈക്കിനും കാറിനും കേടുപാടുകൾ വരുത്തുകയും ചെയ്തു. രാത്രി മറ്റൊരു കാട്ടന ഓട്ടോ ഡ്രൈവറെ ആക്രമിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ വനംവകുപ്പിനെതിരെ വിമർശനം ഉയർന്നിരുന്നു.

ALSO READ: വന്യമൃഗ ഭീഷണി; സംസ്ഥാന സർക്കാർ വേഗത്തിലുള്ള നടപടികളെടുക്കണമെന്ന് കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ്

ഈ സാഹചര്യത്തിൽ കാടിറങ്ങുന്ന കാട്ടാനകളെ ജനവാസമേഖലയിൽ നിന്ന് കാടുകയറ്റാൻ വനംവകുപ്പിൻ്റ ആർആർടി സംഘം രംഗത്തെത്തിയിരിക്കുകയാണ്. ഗ്രാമസലാന്റ് ആശുപത്രി പരിസരം, കന്നിമല തലയാർ കടുകുമുടി തുടങ്ങിയ ഭാഗങ്ങളിൽ നിലയുറപ്പിച്ച ആനകളെ സംഘം പടക്കംപൊട്ടിച്ചും ശബ്ദം ഉണ്ടാക്കിയും കാടുകയറ്റി.

എന്നാൽ കാട്ടാനകൾ കൂട്ടമായി ജനവാസമേഖലയിൽ എത്തുന്നതിൽ ഭീതിയിലാണെന്ന് തൊഴിലാളികൾ പറയുന്നു. പകൽ നേരങ്ങളിൽ പോലും കാട്ടാനങ്ങൾ എസ്റ്റേറ്റുകളിൽ എത്തുകയാണ്. ചൂട് കൂടിയതോടെ കാട്ടുപോത്ത് അടക്കമുള്ള വന്യമൃഗങ്ങളും ജനവാസമേഖലയിലേക്ക് ഇറങ്ങുകയാണ്. കഴിഞ്ഞ ദിവസം കാന്തല്ലൂരിൽ ജനവാസമേഖലയിൽ കാട്ടുപോത്ത് എത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News