Viral Video: ഫ്ലോട്ടിങ്ങ് ബ്രിഡ്ജിൽ മത്തിയുടെ ചാകര; വൈറൽ വീഡിയോ

കഴിഞ്ഞ ദിവസം ഉൽഘാടനം ചെയ്ത തൃശ്ശൂർ ചാവക്കാട് ഫ്ലോട്ടിങ് ബ്രിഡ്ജിൽ ഇന്നത്തെ മത്തി ചാകര എന്നാണ് വീഡിയോയുടെ തലക്കെട്ട്. ഇതിനോടകം നിരവധി പേർ വീഡിയോ കണ്ട് കഴിഞ്ഞു

Written by - Zee Malayalam News Desk | Last Updated : Oct 6, 2023, 02:19 PM IST
  • രാജീവൻ എരികുളമാണ് വീഡിയോ ഫേസ്ബുക്കിൽ പങ്ക് വെച്ചത്
  • തൃശ്ശൂർ ചാവക്കാട് ഫ്ലോട്ടിങ് ബ്രിഡ്ജിൽ ഇന്നത്തെ മത്തി ചാകര എന്നാണ് വീഡിയോയുടെ തലക്കെട്ട്
  • 19 സെക്കൻറ് ദൈർഘ്യം മാത്രമുള്ളതാണ് വീഡിയോ
Viral Video: ഫ്ലോട്ടിങ്ങ് ബ്രിഡ്ജിൽ മത്തിയുടെ ചാകര; വൈറൽ വീഡിയോ

ചാവക്കാട്ട് ഉദ്ഘാടനം ചെയ്ത ഫ്ലോട്ടിങ്ങ് ബ്രിഡ്ജിൽ മത്തിയുടെ ചാകര. തൃശ്ശൂരിലെ ആദ്യത്തെ ഫ്ലോട്ടിങ്ങ് ബ്രിഡ്ജ് ആണിത്. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസാണ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തത്.  രാജീവൻ എരികുളമാണ് വീഡിയോ ഫേസ്ബുക്കിൽ പങ്ക് വെച്ചത്.

കഴിഞ്ഞ ദിവസം ഉൽഘാടനം ചെയ്ത തൃശ്ശൂർ ചാവക്കാട് ഫ്ലോട്ടിങ് ബ്രിഡ്ജിൽ ഇന്നത്തെ മത്തി ചാകര എന്നാണ് വീഡിയോയുടെ തലക്കെട്ട്. ഇതിനോടകം നിരവധി പേർ വീഡിയോ കണ്ട് കഴിഞ്ഞു.  19 സെക്കൻറ് ദൈർഘ്യം മാത്രമുള്ളതാണ് വീഡിയോ.

 

ഫ്ലോട്ടിങ്ങ് ബ്രിഡ്ജ് തുറന്ന് നല്‍കുന്നതോടെ ചാവക്കാട് ബീച്ച് വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വാണുള്ളത്. സാഹസിക ടൂറിസം ഇഷ്ടപ്പെടുന്നവര്‍ക്ക് നൂറ് മീറ്റര്‍ നീളത്തിലുള്ള ഫ്‌ലോട്ടിങ്ങ് ബ്രിഡ്ജിലൂടെ നടന്ന് കടലിന്റെ മനോഹാരിത ആസ്വദിക്കാം. ഇതിനാവശ്യമായ ലൈഫ് ജാക്കറ്റും സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News