ന്യൂഡൽഹി: ഗ്യാനേഷ് കുമാർ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ. സെലക്ഷൻ കമ്മിറ്റി യോഗത്തിൽ പ്രതിപക്ഷ നേതാവിന്റെ വിയോജിപ്പിനെ തള്ളിക്കൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത്. നിലവിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ ചൊവ്വാഴ്ച സ്ഥാനമൊഴിയും.
ഗ്യാനേഷ് കുമാർ കഴിഞ്ഞ മാർച്ചിലാണ് തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത്. ഈ വർഷം അവസാനം നടക്കുന്ന ബിഹാർ തിരഞ്ഞെടുപ്പും അടുത്ത വർഷം നടക്കുന്ന അസം, പശ്ചിമ ബംഗാൾ, തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പുകളും ഇനി ഗ്യാനേഷ് കുമാറിന്റെ മേല്നോട്ടത്തിലാകും.
മുഖ്യതിരഞെടുപ്പ് കമ്മീഷനെ പ്രധാനമന്ത്രി, ആഭ്യന്തരമന്തി, ലോക്സഭാ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സെലക്ഷൻ കമ്മിറ്റിയാണ് തീരുമാനിക്കേണ്ടത്. ഈ കമ്മിറ്റിയിൽ നിന്ന് സെയ്ഫ് ജസ്റ്റിസിനെ കേന്ദ്രം നേരാട്ടത്തെ ഒഴിവാക്കിയത് വലിയ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. ഇതിനെതിരെയുള്ള ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
സുപ്രീംകോടതിയുടെ പരിഗണനഹയിലിരിക്കുന്ന വിഷയത്തിൽ കേന്ദ്ര സർക്കാറിന്റെ തിരക്കിട്ട നീക്കം പാർട്ടിയ്ക്ക് മേൽക്കൈ നേടാനാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. 1988 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാര്‍ നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും വിശ്വസ്തനാണ്. നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഭാഗമായിരുന്നു. ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത ബില്‍ തയ്യാറാക്കുന്നതില്‍ ഗ്യാനേഷ് കുമാര്‍ നല്ലൊരു പങ്കുവഹിച്ചു. അന്ന് ആഭ്യന്തര മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായിരുന്നു അദ്ദേഹം.
ശേഷം ആഭ്യന്തരമന്ത്രാലയത്തില്‍ അഡീഷണല്‍ സെക്രട്ടറിയായി നിയമിതനാകുകയും ഉത്തർപ്രദേശിലെ അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീംകോടതി രേഖകൾ കൈകാര്യം ചെയ്യുകയുമുണ്ടായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.