പത്തുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച 26കാരന് ഇരുപത് വർഷം കഠിനതടവ്. 20 വർഷം കഠിന തടവിനൊപ്പം ഒരു ലക്ഷം രൂപ പിഴയും നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി വിധിച്ചു. 2017ല്‍ തിരുവനന്തപുരം ജില്ലയിലെ കല്ലറ മുതുവിളയിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.
26കാരനാണ് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. നാലു വർഷത്തിലധികമായി നീണ്ടു നിന്ന കേസ് വിസ്താരത്തിൽ 16 സാക്ഷികളെയാണ് വിസ്തരിച്ചത്. 14 രേഖകൾ പ്രോസിക്യൂഷൻ ഹാജരാക്കി. ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് സുധീഷ് കുമാർ ആണ് ശിക്ഷ വിധിച്ചത്.
കുട്ടിക്ക് മിഠായി കൊടുത്ത് പ്രതിയുടെ വീട്ടിൽ എത്തിച്ചാണ് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. പുറത്ത് പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പ്രതി നല്‍കുന്ന പിഴത്തുക ഇരയ്ക്ക് നൽകണമെന്ന് കോടതി വിധിച്ചു. പാങ്ങോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സരിതാ ഷൗക്കത്തലി ഹാജരായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.