ഭോപ്പാല്‍: അമ്മയുടെ മൃതദേഹം ബൈക്കില്‍ കെട്ടിവച്ചു പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോകുന്ന മകന്റെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. അങ്ങനെയൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മധ്യപ്രദേശിലെ മസ്തപൂര്‍ സ്വദേശിനായായ കുന്‍വാര്‍ ഭായിയുടെ മൃതശരീരമാണ് മകന് രാജേഷ് ബൈക്കിലിരുത്തി ടിക്കംഗറിലെ പോസ്റ്റ്മോര്‍ട്ടം കേന്ദ്രത്തിലെത്തിച്ചത്.
തിങ്കളാഴ്ച പാമ്പ് കടിച്ചതിനെ തുടര്‍ന്നാണ് കുന്‍വാര്‍ ഭായ് മരണപ്പെട്ടത്, മോഹന്‍ഗറിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് അവരുടെ കുടുംബം അമ്മയുടെ ശരീരം പോസ്റ്റ്മോര്‍ട്ട കേന്ദ്രത്തിലെത്തിക്കാന്‍ ആംബുലന്‍സ് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതര്‍ നിരസിച്ചു.
ഇതോടെയാണ് രാജേഷ് മറ്റൊരു വഴിയുമില്ലാതെ അമ്മയുടെ മൃതശരീരം ബൈക്കിലിരുത്തി പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയത് ഈ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം തിരികെ വരവേ ആശുപത്രി അധികൃതര്‍ രാജേഷിന് ആംബുലന്‍സ് നല്കി.
വീഡിയോ കാണാം:
#WATCH Tikamgarh: Man brought dead body of mother on a motorcycle for post mortem after being allegedly denied hearse van by district hospital in Mohangarh. Upper Collector has ordered an inquiry. (7.7.18) #MadhyaPradesh pic.twitter.com/zyrjasFTVe
— ANI (@ANI) July 11, 2018
ജില്ലാ കളക്ടര്‍ അഭിജീത് അഗര്‍വാള്‍ സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടിട്ടുണ്ട്.