PM Modi on Delhi Earthquake: പ്രഭവ കേന്ദ്രം ദുര്‍ഗഭായി ദേശ്മുഖ് കോളേജിന് സമീപം; കരുതലോടെയിരിക്കണം, പരിഭ്രാന്തി വേണ്ടെന്ന് പ്രധാനമന്ത്രി

ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും സുരക്ഷാ മുൻകരുതലുകൾ പാലിക്കണമന്നും നരേന്ദ്രമോദി നിർദ്ദേശം നൽകി.

Written by - Zee Malayalam News Desk | Last Updated : Feb 17, 2025, 10:29 AM IST
  • ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു.
  • സുരക്ഷാ മുൻകരുതൽ സ്വീകരിക്കാൻ പ്രധാനമന്ത്രി നിര്‍ദേശം നൽകിയിട്ടുണ്ട്.
  • എന്നാൽ തുടര്‍ചലനങ്ങള്‍ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കരുതൽ വേണമെന്നും അധികൃതര്‍ കാര്യങ്ങള്‍ നിരീക്ഷിച്ചുവരുകയാണെന്നും മോദി കുറിച്ചു.
PM Modi on Delhi Earthquake: പ്രഭവ കേന്ദ്രം ദുര്‍ഗഭായി ദേശ്മുഖ് കോളേജിന് സമീപം; കരുതലോടെയിരിക്കണം, പരിഭ്രാന്തി വേണ്ടെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഡൽഹിയിൽ ഇന്ന് പുലർച്ചെയുണ്ടായ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം വിമാനത്താവളത്തിന് സമീപമുള്ള ധൗല കുവ ആണെന്ന് വിദഗ്ധര്‍. ഇവിടെയുള്ള ദുര്‍ഗഭായി ദേശ്മുഖ് കോളേജിന് 5 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിദ​ഗ്ധർ അറിയിക്കുന്നത്. 

അതേസമയം, ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. സുരക്ഷാ മുൻകരുതൽ സ്വീകരിക്കാൻ പ്രധാനമന്ത്രി നിര്‍ദേശം നൽകിയിട്ടുണ്ട്. എന്നാൽ തുടര്‍ചലനങ്ങള്‍ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കരുതൽ വേണമെന്നും അധികൃതര്‍ കാര്യങ്ങള്‍ നിരീക്ഷിച്ചുവരുകയാണെന്നും മോദി കുറിച്ചു.

Also Read: Delhi Earthquake: ഡൽഹിയിൽ ഭൂചലനം; പ്രഭവകേന്ദ്രം ന്യൂഡൽഹി, 4.0 തീവ്രത രേഖപ്പെടുത്തി

 

''ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. പരിഭ്രാന്തരാകേണ്ടതില്ലെന്നും സുരക്ഷാ മുൻകരുതലുകൾ പാലിക്കാനും എല്ലാവരോടും അഭ്യർത്ഥിക്കുന്നു. തുടർചലനങ്ങൾക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക. അധികൃതർ സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്.'' മോദി എക്സിൽ കുറിച്ചു.

അതേസമയം ഡൽഹിയിൽ പുലര്‍ച്ചെയുണ്ടായ ഭൂചലനത്തിന്‍റെ നടുക്കത്തിലാണ് നഗരവാസികള്‍.  പുലർച്ചെ 5.36ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. വലിയ ശബ്ദത്തോടെ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടതായാണ് വിവരം. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഉത്തരേന്ത്യയിലെമ്പാടും ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. ഭൂചലനം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിഭ്രാന്തരായ ആളുകൾ തുറസായ സുരക്ഷിത സ്ഥലത്തേക്ക് മാറി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News