Chalakudy Bank Robbery: ചാലക്കുടി ബാങ്ക് കവർച്ച കേസ്: പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള പോലീസിന്റെ അപേക്ഷ ഇന്ന് പരിഗണിക്കും

കേസിൽ കൂടുതൽ തെളിവ് ശേഖരണം നടത്തുന്നതിനും പ്രതി മറ്റ് കുറ്റകൃത്യങ്ങൾ ചെയ്‌തിട്ടുണ്ടോ എന്നറിയാൻ പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന് പോലീസ് നൽകിയ അപേക്ഷ ഇന്ന് കോടതിയിൽ.

Written by - Zee Malayalam News Desk | Last Updated : Feb 18, 2025, 07:13 AM IST
  • പ്രതി റിജോ ആന്റണിയെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പോലീസ് ഇന്നലെ നൽകിയ ഹർജി കോടതി ഇന്ന് പരിഗണിക്കും
  • പ്രതിയെ ഇന്നലെ ചാലക്കുടി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു
Chalakudy Bank Robbery: ചാലക്കുടി ബാങ്ക് കവർച്ച കേസ്: പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള പോലീസിന്റെ അപേക്ഷ ഇന്ന് പരിഗണിക്കും

തൃശൂർ: പോട്ട ഫെഡറൽ ബാങ്ക് ശാഖയിൽ നിന്നും 15 ലക്ഷം രൂപ കവർന്ന കേസിലെ പ്രതി റിജോ ആന്റണിയെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പോലീസ് ഇന്നലെ നൽകിയ ഹർജി കോടതി ഇന്ന് പരിഗണിക്കും.  പ്രതിയെ ഇന്നലെ ചാലക്കുടി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.

Also Read: ചാലക്കുടി ബാങ്ക് കവർച്ച കേസ്: പ്രതി റിജോ റിമാൻഡിൽ

പ്രതിയായ റിജോ ആന്റണി നിലവിൽ വിയ്യൂർ ജയിലിലാണ്.  കേസിൽ കൂടുതൽ തെളിവ് ശേഖരണം നടത്തുന്നതിനും പ്രതി മറ്റ് കുറ്റകൃത്യങ്ങൾ വല്ലതും ചെയ്‌തിട്ടുണ്ടോ? എന്നൊക്കെ അറിയാൻ പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ഇന്നലെ പോലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. 

പ്രതിയെ ചോദ്യം ചെയ്തപ്പോൾ പിണക്കിൽ നിന്നും മുഴുവൻ പണം കൈക്കലാക്കാൻ പദ്ധതിയില്ലായിരുന്നുവെന്നും തനിക്ക് ആവശ്യമുള്ള പണവുമെടുത്ത് പോകുകയായിരുന്നുവെന്നും ബാങ്ക് മാനേജർ മരമണ്ടനായിരുന്നുവെന്നും  ഉടനെ അയാൾ മാറികൊടുത്തുവെന്നും ഇവർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നുവെങ്കിൽ കവർച്ചാ ശ്രമത്തിൽ നിന്നും പിന്മാറുമെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്. 

Also Read: ചിങ്ങ രാശിക്കാർക്ക് സന്തോഷം ഏറും, കന്നി രാശിക്കാർക്ക് പ്രശ്നങ്ങൾ നിറഞ്ഞ ദിനം, അറിയാം ഇന്നത്തെ രാശിഫലം!

പ്രതിയുടെ വീട്ടിൽ നിന്നും 15 ലക്ഷം രൂപ ഒളിപ്പിച്ച നിലയിൽ പോലീസ് ക്കാടെത്തി.  ഇത് കൂടാതെ കടം വീടാനായി നൽകിയ 2,29,000 രൂപ അത് ലഭിച്ചയാൾ പോലീസ് സ്റ്റേഷനിൽ കൊണ്ട് കൊടുത്തിരുന്നു.     

കവർച്ചയിൽ പ്രതിയെ പിടിക്കാൻ പോലീസിനെ സഹായിച്ചത് അയൽവാസിയായ സ്ത്രീയുടെ മൊഴിയായിരുന്നു. സിസിടിവി ദൃശ്യം കാണിച്ച് ആളെ അറിയുമോ എന്ന് ചോദിച്ചപ്പോൾ വ്യക്തമല്ല എന്നായിരുന്നു അവരുടെ മറുപടി. തുടർന്ന് രൂപസാദൃശ്യമുള്ള ആരെങ്കിലും പ്രദേശത്ത് ഉണ്ടോ എന്നാ ചോദ്യത്തിന് ഇതേ ശരീരപ്രകൃതിയുള്ള ഒരാൾ ഇവിടെയുണ്ടെന്നായിരുന്നു അവരുടെ മറുപടി. 

ഇതിനു പുറമെ സംഭവത്തിന് ശേഷം വസ്ത്രം 3 തവണ മാറിയെങ്കിലും ഷൂ മാറാതിരുന്നത് കേസിൽ നിർണായക വഴിത്തിരിവായി. പ്രതിയിലേക്ക് എത്തിച്ചേരാൻ സഹായിച്ച ഒരു ഘടകവും ഇതാണ്. അയൽവാസിയായ സ്ത്രീയുടെ മൊഴി അനുസരിച്ച് പോലീസ് നടത്തിയ പരിശോധനയിൽ പ്രതിയുടെ വീട്ടിൽ നിന്നും സ്‌കൂട്ടറും ഷൂസും കണ്ടെത്തിയിരുന്നു. 

Also Read: ശനി-ശുക്ര സംയോഗത്താൽ ധനാഢ്യ യോഗം; ഇവരെയിനി പിടിച്ചാൽ കിട്ടില്ല, നിങ്ങളും ഉണ്ടോ?

ആഢംബര ജീവിതം നയിച്ചിരുന്നതിനാൽ പ്രദേശവാസികൾക്ക് ആർക്കും തന്നെ റിജോയെ സംശയമുണ്ടായിരുന്നില്ല. തെളിവുകൾ ഒന്നും ബാക്കിവയ്ക്കാതെയുള്ള കളവ് ആയിരുന്നതിനാൽ താൻ പിടിക്കപ്പെടില്ല എന്ന ഉറച്ച വിശ്വാസം പ്രതിക്കുണ്ടായിരുന്നു. ബാങ്കിനെ കുറിച്ച് കൃത്യമായി അറിയാമായിരുന്ന റിജോ വെറും മൂന്ന് മിനിറ്റ് കൊണ്ടാണ് കൃത്യം നടത്തി സ്ഥലം വിട്ടത്. നാടുമുഴുവനും പോലീസ് തപ്പി അലഞ്ഞപ്പോൾ വീട്ടിലിരുന്ന് ഇതെല്ലാം റിജോ വാർത്തയിലൂടെ കാണുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News