Kseb New Contact Number: കെഎസ്ഇബിക്കാർ ഫോണെടുക്കുന്നില്ലേ? ഇതാ മറ്റൊരു വഴി

Kseb Complaint Cell: സെക്ഷന്‍‍‍ ഓഫീസില്‍‍‍ ഫോണ്‍‍‍ വിളിച്ചു കിട്ടാതെ വരുന്ന സാഹചര്യത്തില്‍‍‍ 1912 എന്ന നമ്പരില്‍‍‍‍ കെ എസ് ഇ ബിയുടെ കേന്ദ്രീകൃത കോള്‍‍‍ സെന്ററിലേക്ക് വിളിക്കാവുന്നതാണ്

Written by - Zee Malayalam News Desk | Last Updated : Apr 10, 2024, 12:17 PM IST
  • ഈ നമ്പറിലേക്ക് വാട്സ് ആപ്പ് സന്ദേശമയച്ചും പരാതികൾ രജിസ്റ്റർ ചെയ്യാവുന്നതാണ്
  • 13 അക്ക കണ്‍‍‍‍സ്യൂമര്‍‍‍ നമ്പര്‍‍‍ കൂടി കയ്യില്‍‍‍‍ കരുതുന്നത് പരാതി രേഖപ്പെടുത്തല്‍‍ എളുപ്പമാകും
  • സംസ്ഥാനത്തെ ഇപ്പോഴത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം 11 കോടിയിലാണ്
Kseb New Contact Number: കെഎസ്ഇബിക്കാർ ഫോണെടുക്കുന്നില്ലേ? ഇതാ മറ്റൊരു വഴി

വൈദ്യുതി തടസപ്പെട്ടാൽ KSEB ഓഫീസിലേക്ക് വിളിക്കുന്നത് പതിവാണ്. എന്നാൽ ഫോൺ എടുക്കാതിരിക്കുകയും റിസീവർ മാറ്റി വയ്ക്കുന്ന അവസ്ഥയും ചിലപ്പോഴെങ്കിലും നമ്മൾ നേരിട്ടിട്ടുണ്ട് . അതിനൊരു പരിഹാരമായി എത്തിയിരിക്കുകയാണ് KSEB . വൈദ്യുതി തടസ്സപ്പെട്ടാൽ 9496001912 എന്ന മൊബൈല്‍‍‍ നമ്പരിലേക്ക് വിളിച്ച് പരാതി നൽകാം .

ഈ നമ്പറിലേക്ക് വാട്സ് ആപ്പ് സന്ദേശമയച്ചും പരാതികൾ രജിസ്റ്റർ ചെയ്യാവുന്നതാണ് .   സെക്ഷന്‍‍‍ ഓഫീസില്‍‍‍ ഫോണ്‍‍‍ വിളിച്ചു കിട്ടാതെ വരുന്ന സാഹചര്യത്തില്‍‍‍ 1912 എന്ന നമ്പരില്‍‍‍‍ കെ എസ് ഇ ബിയുടെ കേന്ദ്രീകൃത കോള്‍‍‍ സെന്ററിലേക്ക് വിളിക്കാവുന്നതാണ്. ഐ വി ആര്‍‍‍ എസ് സംവിധാനത്തിലൂടെ അതിവേഗം പരാതി രജിസ്റ്റര്‍‍ ചെയ്യാന്‍‍‍ കഴിയും. ആവശ്യമെങ്കില്‍‍‍ കസ്റ്റമര്‍‍‍കെയര്‍‍‍ എക്സിക്യുട്ടീവിനോട് സംസാരിക്കാനും അവസരമുണ്ടാകും.

 1912-ല്‍‍‍‍ വിളിക്കുന്നതിനുമുമ്പ് 13 അക്ക കണ്‍‍‍‍സ്യൂമര്‍‍‍ നമ്പര്‍‍‍ കൂടി കയ്യില്‍‍‍‍ കരുതുന്നത് പരാതി രേഖപ്പെടുത്തല്‍‍ എളുപ്പമാകും .കെ എസ് ഇ ബി സെക്ഷന്‍‍ ഓഫീസില്‍‍ വിളിക്കുമ്പോള്‍‍ ഫോണ്‍‍‍ എടുക്കുന്നില്ലായെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഈ അറിയിപ്പ്. വിതരണ ലൈനിലെ ലോഡ് ക്രമാതീതമായി കൂടുമ്പോഴാണ് ഫ്യൂസ് ഉരുകി വൈദ്യുതപ്രവാഹം നിലയ്ക്കുന്നത്. പരാതി അറിയിക്കാന്‍‍‍ കെ എസ് ഇ ബി സെക്ഷന്‍‍‍ ഓഫീസിലേക്കുള്ള ഫോണ്‍‍‍ വിളികളുടെ എണ്ണവും കൂടിവരുന്നു.

സംസ്ഥാനത്തെ ഇപ്പോഴത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം 11 കോടിയിലാണ്. 20 ദശലക്ഷം മാത്രമാണ് നമ്മുക്ക് സാധിക്കുന്ന പ്രതിദിന ഉത്പാദനം. ഇതിനൊപ്പം തന്നെ 85 ലക്ഷം വൈദ്യുതി പുറത്ത് നിന്നും വാങ്ങിക്കേണ്ടി വരുമെന്നതാണ് അവസ്ഥ. നേരത്തെ 6 മുതൽ 11 വരെ ഉണ്ടായിരുന്ന വൈദ്യുതി ഉപഭോഗത്തിൻറ പീക്ക് ടൈം ഇപ്പോൾ കൂടിയിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News