Tanur Boat Accident: താനൂർ ബോട്ടപകടത്തിൽ അന്വേഷണ കമ്മീഷന്റെ തെളിവെടുപ്പ്; 103 സാക്ഷികൾക്കും ഹാജരാകാൻ നോട്ടീസ്

ജസ്റ്റിസ് വികെ മോഹനൻ അധ്യക്ഷനായ അന്വേഷണ കമ്മീഷന്റെ തെളിവെടുപ്പ് ജനുവരി 30ന് പൂർത്തിയാകും.  

Written by - Zee Malayalam News Desk | Last Updated : Jan 22, 2025, 07:18 AM IST
  • 103 സാക്ഷികളെ തെളിവെടുപ്പിനായി കമ്മീഷൻ വിളിപ്പിച്ചിട്ടുണ്ട്.
  • ഹാജരാകാൻ ആവശ്യപ്പെട്ട് 103 പേർക്കും കമ്മീഷൻ നോട്ടീസ് അയച്ചിട്ടുണ്ട്.
  • ജസ്റ്റിസ് വികെ മോഹനൻ അധ്യക്ഷനായ അന്വേഷണ കമ്മീഷനാണ് തെളിവെടുപ്പ് നടത്തുന്നത്.
Tanur Boat Accident: താനൂർ ബോട്ടപകടത്തിൽ അന്വേഷണ കമ്മീഷന്റെ തെളിവെടുപ്പ്; 103 സാക്ഷികൾക്കും ഹാജരാകാൻ നോട്ടീസ്

മലപ്പുറം: താനൂർ ബോട്ടപകടത്തിൽ അന്വേഷണ കമ്മീഷൻ തെളിവെടുപ്പ് തുടങ്ങി. 103 സാക്ഷികളെ തെളിവെടുപ്പിനായി കമ്മീഷൻ വിളിപ്പിച്ചിട്ടുണ്ട്. ഹാജരാകാൻ ആവശ്യപ്പെട്ട് 103 പേർക്കും കമ്മീഷൻ നോട്ടീസ് അയച്ചിട്ടുണ്ട്. ജസ്റ്റിസ് വികെ മോഹനൻ അധ്യക്ഷനായ അന്വേഷണ കമ്മീഷനാണ് തെളിവെടുപ്പ് നടത്തുന്നത്. തിരൂർ പൊതുമരാമത്ത് റെസ്റ്റ് ഹൗസിൽ ഇന്നലെയാണ് തെളിവെടുപ്പ് ആരംഭിച്ചത്. ജനുവരി 30 ന് പൂർത്തിയാക്കും. ബോട്ടപകടത്തിന് ഇടയാക്കിയ സാഹചര്യത്തെക്കുറിച്ച് വിശദമായി അന്വേഷിക്കും.

അതേസമയം അപകടം നടന്ന് രണ്ട് വർഷമായിട്ടും കമ്മീഷന്റെ ഭാ​ഗത്ത് നിന്ന് കാര്യമായ ഇടപെടലുകൾ ഉണ്ടായിട്ടില്ല എന്ന പരാതികൾ നേരത്തെ ഉയർന്നിരുന്നു. തുടർ ചികിത്സയ്ക്ക് പണമില്ലാതെ അപകടത്തിൽ പരിക്കേറ്റ പലരും ബുദ്ധിമുട്ടിക്കുകയാണ്. ഇവരിലും പലരും കമ്മീഷനെ സമീപിച്ചുവെങ്കിലും, ഇത് തങ്ങളുടെ അധികാര പരിധിയിൽ വരില്ലെന്നാണ് അന്വേഷണ കമ്മീഷൻ്റെ നിലപാട്. 2023 മേയ് 7ന് താനൂർ തൂവൽത്തീരം ബീച്ചിലുണ്ടായ ബോട്ടപകടത്തിൽ 15 കുട്ടികളടക്കം 22 പേരാണ് മരിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News