തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയതിന് പിന്നാലെ നിര്‍ണായക നീക്കവുമായി അന്വേഷണ സംഘം രംഗത്ത്.
Also Read: സുഭദ്ര കൊലക്കേസ്: പ്രതികളുമായി പോലീസ് ഇന്ന് കേരളത്തിലെത്തും!
റിപ്പോര്‍ട്ടില്‍ മൊഴി നല്‍കിയവരെ നേരിട്ട് കാണാനാണ് നിലവിൽ അന്വേഷണ സംഘത്തിന്റെ തീരുമാനം. ഹേമ കമ്മിറ്റിയിൽ 50 പേരാണ് സിനിമയിലെ ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മൊഴിയായി നല്‍കിയിരിക്കുന്നത്. ഇവരെ അന്വേഷണ സംഘം നാല് സംഘങ്ങളായി തിരിഞ്ഞ് നേരിട്ട് കാണുമെന്നാണ് റിപ്പോർട്ട്. മൊഴിയുമായി മുന്നോട്ടുപോകുന്നുണ്ടോയെന്ന് അറിഞ്ഞ് പരാതിയായി രേഖപ്പെടുത്തിയ ശേഷം കേസെടുത്ത് മുന്നോട്ട് പോകാനാണ് നീക്കം.
Also Read: DA വർധനവ് മാത്രമല്ല കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കും 5 ജാക്ക്പോട്ട് ബമ്പർ സമ്മാനങ്ങൾ!
പത്ത് ദിവസത്തിനുള്ളില്‍ ഇരകളെ നേരിട്ട് കാണുന്ന ത് പൂര്‍ത്തിയാക്കും. ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവരുടെ സ്വകാര്യത ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ഡബ്ല്യുസിസി അംഗങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു. ഇത് കൂടി പരിഗണിച്ചാകും അന്വേഷണ സംഘത്തിന്റെ നീക്കമെന്നാണ് റിപ്പോർട്ട്.
Also Read: ശുക്രൻ സ്വരാശിലേക്ക് സൃഷ്ടിക്കും കേന്ദ്ര ത്രികോണ രാജയോഗം; ഇവർക്ക് ലഭിക്കും ഭാഗ്യനേട്ടങ്ങൾ!
ഇക്കാര്യത്തിൽ ഓണത്തിന് ശേഷം തീരുമാനം നടപ്പിലാക്കുമെന്നാണ് കരുതുന്നത്. പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് കിട്ടിക്കഴിഞ്ഞതിന് ശേഷം ഇതുവരെ യോഗം ചേര്‍ന്നിട്ടില്ല. ഓണത്തിന് ശേഷം മൊഴി നല്‍കിയവരെ നേരിട്ട് കാണുന്നത് തുടങ്ങുമെന്നാണ് സൂചന ലഭിക്കുന്നത്. അന്വേഷണ സംഘം യോഗം ചേര്‍ന്ന് എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ട്. അതിന് ശേഷം മാത്രമേ ഇരകളെ നേരിട്ട് കാണുന്നത് തുടങ്ങുകയുള്ളു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.