Nenmara : പാലക്കാട് നെന്മാറയിൽ കാമുകിയെ പത്ത് വര്ഷം ഒറ്റ മുറിയിൽ താമസിപ്പിച്ച സംഭവത്തിൽ ധാരാളം അവിശ്വസനീയമായ സംഭവങ്ങളുണ്ടെന്ന് വനിതാ കമ്മീഷൻ (Women Commission) അധ്യക്ഷ എംസി ജോസഫൈന്‍ പറഞ്ഞു. "ബന്ധുരകാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെയാണ് പാരില്‍" എന്നും എംസി ജോസഫൈന്‍ പറഞ്ഞു.
എന്തൊക്കെ സൗകര്യങ്ങൾ നൽകിയെന്ന് പറഞ്ഞാലും ബന്ധനം ബന്ധനം തന്നെയാണെന്നും ഈ സംഭവം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും പറഞ്ഞു. ഇങ്ങനെയൊരു കേസ് കേരളത്തിൽ ഇതാദ്യമായി ആണ് റിപ്പോർട്ട് ചെയ്യുന്നത്. അത്കൊണ്ട് തന്നെ വരെ അപൂർവമായ ഒരു കേസാണ് ഇത്. മാത്രമല്ല എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടായെന്ന് സമ്മതിക്കുന്നില്ല എന്ന സാഹചര്യത്തിൽ അവർ ജീവിക്കട്ടെയെന്നും വനിത കമ്മീഷൻ പറഞ്ഞു.
ALSO READ : പാർട്ടി കോടതി പരാമർശം, ജോസഫൈനെതിരെ ദേശീയ വനിതാ കമ്മീഷൻ
മാധ്യമങ്ങളിലൂടെ വാർത്ത അറിഞ്ഞ വനിതാ കമ്മീഷൻ സ്വമേധയാ പ്രശ്‌നത്തിൽ ഇടപെടുകയായിരുന്നു. പ്രാഥമിക ആവശ്യങ്ങൾ നിർവ്വഹിക്കുന്നതിനും ഭക്ഷണത്തിനും മണിക്കൂറുകൾ കാത്തിരിക്കേണ്ട അവസ്ഥ അറിഞ്ഞത് കൊണ്ടാണ് പ്രശ്‍നത്തിൽ ഇടപ്പെട്ടതെന്നും വനിതാ കമ്മീഷൻ (Women Commission) അറിയിച്ചു.
ALSO READ: വനിതാ കമ്മീഷൻ നിയമ സംവിധാനങ്ങളെ വെല്ലുവിളിക്കുന്നു: സുരേന്ദ്രൻ
എന്നാൽ റഹ്‌മാന്റെ രീതിയെ പുകഴ്ത്തുന്ന രീതി ഉണ്ടാകാൻ പാടില്ലെന്നും എംസി ജോസഫൈന്‍ (MC Josephine) പറഞ്ഞു. പ്രായപൂർത്തിയായ രണ്ട് വ്യക്തികൾ എന്ന രീതിയിൽ രണ്ട് പേർക്കും ഒരുമിച്ച് ജീവിക്കാനുള്ള അവകാശം ഉണ്ടെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു. എന്നാൽ ഇതിനായി ഇരുവരും തെരഞ്ഞെടുത്ത വഴി തെറ്റായ സന്ദേശം സമൂഹത്തിന് നൽകുമെന്നും കൂട്ടിച്ചേർത്തു.
ALSO READ: മോഹന്‍ലാലിലുള്ള പ്രതീക്ഷ അസ്ഥാനത്ത്, ആരാധകരെ നിലയ്ക്ക് നിര്‍ത്തണം- ജോസഫൈന്‍
10 വർഷമായി സജിതയെ റഹ്മാന്റെ വീട്ടിലെ മുറിയിൽ വീട്ടുകാരുടെ പോലും അറിയാതെ കഴിയുകയായിരുന്നു. സജിതയ്ക്ക് 18 വയസുള്ളപ്പോൾ സാജിതയെ കാണാതെയാവുകയായിരുന്നു. രാത്രി മാത്രമാണ് സജിത പ്രാഥമിക ആവശ്യങ്ങൾക്ക് പുറത്ത് വന്നിരുന്നത്. റഹ്മാൻ കഴിക്കാൻ എടുക്കുന്ന പക്ഷം പകുത്താണ് ഇരുവരും കഴിച്ചിരുന്നത്.
എന്നാൽ മൂന്ന് മാസം മുമ്പ് റഹ്മാനെയും കാണാതാവുകയായിരുന്നു. തുടർന്ന് റഹ്‌മാന്റെ സഹോദരൻ റഹ്മാനെ കണ്ടെത്തിയതോട് കൂടിയാണ് സംഭവങ്ങൾ പുറത്ത് വന്നത്. സജിതയെയും റഹ്മാനെയും കോടതിയിൽ ഹാജരാക്കിയപ്പോൾ സജിത റഹ്മാനോടൊപ്പം താമസിക്കണം എന്ന് അറിയിക്കുകയും സജിത റഹ്മാനോടൊപ്പം പോവുകയും ആയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...