Samadhi Case: 'സമാധിയാകാൻ സമയമായപ്പോള്‍ അച്ഛൻ പത്മാസനത്തിൽ ഇരുന്ന് എന്നെ അനുഗ്രഹിച്ചു'; അടിമുടി ദുരൂഹത, മൃതദേഹം പുറത്തെടുക്കും

Samadhi Case: സമാധി ഇരുത്തിയെന്ന് മകൻ അവകാശപ്പെടുന്ന സ്ഥലം പൊളിച്ച് പൊലീസ് പരിശോധിക്കും.    

Written by - Zee Malayalam News Desk | Last Updated : Jan 11, 2025, 04:01 PM IST
  • നെയ്യാറ്റിൻകരയിൽ പിതാവിനെ 'സമാധി' ഇരുത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു
  • സമാധി ഇരുത്തിയെന്ന് മകൻ അവകാശപ്പെടുന്ന സ്ഥലം പൊളിച്ച് പൊലീസ് പരിശോധിക്കും
  • സ്വന്തം ഇഷ്ടപ്രകാരമാണ് അച്ഛനെ 'സമാധി' ഇരുത്തിയത് എന്ന് മക്കൾ
Samadhi Case: 'സമാധിയാകാൻ സമയമായപ്പോള്‍ അച്ഛൻ പത്മാസനത്തിൽ ഇരുന്ന് എന്നെ അനുഗ്രഹിച്ചു'; അടിമുടി ദുരൂഹത, മൃതദേഹം പുറത്തെടുക്കും

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പിതാവിനെ 'സമാധി' ഇരുത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത. സംഭവത്തിൽ മരിച്ചെന്ന് പറയപ്പെടുന്ന നെയ്യാറ്റിൻകര സ്വദേശി ​ഗോപൻ സ്വാമിയെ കാണാതായതിന് പൊലീസ് കേസെ‌ടുത്തു. 

പിതാവ് സമാധിയായെന്ന് വ്യാഴാഴ്ച മക്കൾ ബോർഡ് വച്ചതോടെയാണ് വിവരം പുറംലോകമറിയുന്നത്. സ്വന്തം ഇഷ്ടപ്രകാരമാണ് അച്ഛനെ 'സമാധി' ഇരുത്തിയത് എന്നാണ് മക്കളുടെ പ്രതികരണം.

വിവാദത്തിൽ ജില്ലാ കളക്ടർക്ക് പൊലീസ് റിപ്പോർട്ട് നൽകി. വീടിന് മുന്നിൽ സമാധി ഇരുത്തിയെന്ന് മകൻ അവകാശപ്പെടുന്ന സ്ഥലം പൊളിച്ച് പൊലീസ് പരിശോധിക്കും. മൃതദേഹം കണ്ടെത്തിയാൽ പോസ്റ്റ്മോർട്ടം നടത്തുമെന്നും പൊലീസ് പറഞ്ഞു. ആര്‍ഡിഒയുടെ സാന്നിധ്യത്തിലായിരിക്കും കല്ലറ പൊളിക്കുക.  

Read Also: അങ്കമാലി അതിരൂപത ആസ്ഥാനത്ത് വീണ്ടും സംഘർഷം; ഗേറ്റ് തകർത്തു, വൈദിക‍ർക്കെതിരെ അച്ചടക്കനടപടി

കഴിഞ്ഞ ദിവസമാണ് ഗോപൻ സമാധിയായെന്ന് മക്കൾ ബോർഡ് സ്ഥാപിച്ചത്. രണ്ട് ആൺ മക്കൾ ചേർന്ന് മൃതദേഹം അടക്കം ചെയ്ത് സ്മാരകം വെയ്ക്കുയായിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ടതോടെ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാർ രം​ഗത്തെത്തുകയായിരുന്നു. തുടർന്നാണ് പൊലീസ് കേസെടുത്തത്. 

താൻ സമാധി ആകാൻ പോകുന്ന കാര്യം പിതാവ് മുൻകൂട്ടി പറഞ്ഞിരുന്നുവെന്നാണ് മക്കളുടെ വാദം. സമാധിയായി അടക്കം ചെയ്യാനുള്ള സ്ഥലം ഒരുക്കുകയും അവിടെ കല്ലുകൊണ്ട് സമാധിപണിയുകയും ചെയ്തിരുന്നു. താന്‍ മരിച്ചതിനുശേഷം ഈ സ്ഥലത്ത് സമാധി ആക്കണമെന്നും മാത്രമേ നാട്ടുകാരെ അറിയിക്കാന്‍ പാടുള്ളൂ എന്നും ഗോപന്‍ സ്വാമി പറഞ്ഞിരുന്നെന്നാണ് മക്കൾ പറയുന്നത്. 

'സന്യാസിയായ അച്ഛൻ സമാധിയാകാൻ സമയമായപ്പോള്‍ അവിടെ പോയിരുന്ന് പത്മാസനത്തിൽ ഇരുന്ന് എന്നെ അനുഗ്രഹിച്ചു. പ്രാണശക്തി ഉണര്‍ത്തുകയും പ്രാണായാമം ചെയ്ത് ഭ്രമത്തിലേക്ക് ലയിക്കുന്ന ചെയ്യുന്ന സമയമായിരുന്നു അത്. അപ്പോള്‍ ആരെയും കാണിക്കാൻ പാടില്ല. ഞാൻ ചെയ്തത് പൂര്‍ണമായും ശരിയാണ്. ഞാൻ ചെയ്തത് തെറ്റല്ല. അച്ഛൻ സ്വന്തം ആഗ്രഹപ്രകാരമാണ് സമാധിയായത്' എന്ന് മകൻ രാജസേനൻ പറഞ്ഞു.

Read Also: 'മാപ്പർഹിക്കുന്നില്ല, നിയമനടപടി കൈക്കൊള്ളുന്നു'; രാഹുൽ ഈശ്വറിനെതിരെ വീണ്ടും ഹണി റോസ്

 അച്ഛൻ സമാധിയായശേഷം ചേട്ടനെ വിളിച്ച് പൂജാദ്രവങ്ങളെല്ലാം വാങ്ങികൊണ്ടുവന്നു. പകൽ സമയത്താണ് ഇതെല്ലാം ചെയ്തത്. എല്ലാ സുഗന്ധ ദ്രവ്യങ്ങളും ഇട്ടാണ് അച്ഛനെ നിമജ്ഞനം ചെയ്തത്.  ഈ ക്ഷേത്രത്തിന്‍റെ യോഗീശ്വരനാണ് അച്ഛൻ. ഇനി ഈ ക്ഷേത്രത്തിന് വളര്‍ച്ചയുണ്ടാകും. അതിനെ തകര്‍ക്കാനാണ് നാട്ടുകാരുടെ ശ്രമമെന്നും മകൻ ആരോപിച്ചു.

'ശിവനെ ആരാധിക്കുന്നതിനാല്‍ ഇപ്രകാരം ചെയ്താല്‍ മാത്രമേ ദൈവത്തിന്റെയടുത്ത് പോകാനാകൂ എന്ന വിശ്വാസമാണ് പിതാവിന് ഉണ്ടായിരുന്നത്. അതുകൊണ്ടാണ് ആരെയും അറിയിക്കാതെ സമാധി ചടങ്ങുകള്‍ നടത്തിയതെന്നാണ് ഗോപൻ സ്വാമിയുടെ മക്കളായ രാജസേനൻ, സനന്തൻ എന്നിവർ പോലീസിന് നൽകിയ മൊഴി. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News