തിരുവനന്തപുരം: ഒളിമ്പ്യൻ സജൻ പ്രകാശിന് നാളെ തിരുവനന്തപുരത്ത് സ്വീകരണം നൽകും. കേരളാ പോലീസിൻറെ നേതൃത്വത്തിലാണ് ചടങ്ങുകൾ. ഉച്ചയ്ക്ക് 12.30ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന സജന്‍ പ്രകാശിനെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കും.
തുടര്‍ന്ന് പോലീസ് ബാന്‍റ് സംഘത്തിന്‍റെ അകമ്പടിയോടെ തുറന്ന ജീപ്പില്‍ പോലീസ് ആസ്ഥാനത്തേയ്ക്ക് ആനയിക്കും. മോട്ടോര്‍ സൈക്കിള്‍, കുതിരപ്പോലീസ് എന്നിവയും അകമ്പടി നല്‍കും.
ALSO READ : India vs England 2nd Test: നിലയുറപ്പിച്ച് റൂട്ട്; ഇംഗ്ലണ്ട് മൂന്നിന് 119 റണ്‍സ് എന്ന നിലയില്‍
പോലീസ് ആസ്ഥാനത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ പോലീസിന്‍റെ ഉപഹാരങ്ങള്‍ അദ്ദേഹത്തിന് സമ്മാനിക്കും. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, എ.ഡി.ജി.പിമാരായ കെ.പത്മകുമാര്‍, മനോജ് എബ്രഹാം, വിജയ് സാഖറെ, സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാദ്ധ്യായ, ബറ്റാലിയന്‍ ഡി.ഐ.ജി പി.പ്രകാശ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
കേരളാ സ്പോര്‍ട്സ് കൗണ്‍സില്‍, ഒളിമ്പിക്സ് അസോസിയേഷന്‍, സ്പോര്‍സ് വകുപ്പ് എന്നിവയുടെ പ്രതിനിധികളും പോലീസ് സ്പോര്‍ട്സ് വിഭാഗത്തിലെ താരങ്ങളും ചടങ്ങില്‍ പങ്കെടുക്കും.
കഴുത്തിലുള്ള പ്രശ്നം മൂലം സജൻ രണ്ടാഴ്ചത്തെ ആയുർവേദ ചികിത്സക്കായി പോവും എന്നാണ് വാർത്തകൾ. 27 വയസ്സുള്ല സജൻ നീന്തലിലെ ബട്ടർ ഫ്ളൈ സ്പെഷ്യലിസ്റ്റാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy