ADM Naveen Babu Death: 'പ്രതികരണം അഴിമതിക്കെതിരായ സന്ദേശം, അത്ര വിശുദ്ധനെങ്കിൽ ഇടപെടാമായിരുന്നു'; വാദങ്ങൾ നിരത്തി പിപി ദിവ്യ

ഓരോ ഫയലും ഓരോ ജീവനാണ്. മുഖ്യമന്ത്രിയുടെ വാക്ക് ഉദ്ധരിച്ചാണ് പ്രതികരിച്ചത്.  പ്രസംഗം ആത്മഹത്യയിലേക്ക് നയിക്കുന്നതല്ലെന്നും പ്രതിഭാഗം വാദിച്ചു. 

Written by - Zee Malayalam News Desk | Last Updated : Oct 24, 2024, 02:19 PM IST
  • മുൻകൂർ ജാമ്യാപേക്ഷയിൽ വാദങ്ങൾ നിരത്തി പിപി ദിവ്യ
  • പരസ്യപ്രതികരണം സദുദ്ദേശ്യത്തോടെ ആയിരുന്നെന്നും കളക്ടർ ക്ഷണിച്ചിട്ടാണ് യോ​ഗത്തിൽ പങ്കെടുത്തതെന്നും ദിവ്യ
ADM Naveen Babu Death: 'പ്രതികരണം അഴിമതിക്കെതിരായ സന്ദേശം, അത്ര വിശുദ്ധനെങ്കിൽ ഇടപെടാമായിരുന്നു'; വാദങ്ങൾ നിരത്തി പിപി ദിവ്യ

നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുൻകൂർ ജാമ്യാപേക്ഷയിൽ വാദങ്ങൾ നിരത്തി കണ്ണൂർ മുൻ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യ. പരസ്യപ്രതികരണം സദുദ്ദേശ്യത്തോടെ ആയിരുന്നെന്നും കളക്ടർ ക്ഷണിച്ചിട്ടാണ് യോ​ഗത്തിൽ പങ്കെടുത്തതെന്നും ദിവ്യ പറഞ്ഞു. അനൗപചാരികമായാണു ക്ഷണിച്ചതെന്നും യാത്രയപ്പ് ചടങ്ങിന് ഉണ്ടാകില്ലേ എന്നാണു കലക്ടർ ചോദിച്ചതെന്നും ദിവ്യ അറിയിച്ചു. യോഗത്തിനു വരുമെന്ന് കലക്ടറെ അറിയിച്ചിരുന്നു. ഡപ്യൂട്ടി കലക്ടറാണ് യോഗത്തിൽ സംസാരിക്കാൻ  തന്നെ ക്ഷണിച്ചതെന്ന്  ദിവ്യ കോടതിയിൽ പറഞ്ഞു.

ഓരോ ഫയലും ഓരോ ജീവനാണ്. അഴിമതിക്കെതിരായ മുഖ്യമന്ത്രിയുടെ വാക്ക് ഉദ്ധരിച്ചാണ് പ്രതികരിച്ചത്.  പ്രസംഗം ആത്മഹത്യയിലേക്ക് നയിക്കുന്നതല്ലെന്നും പ്രതിഭാഗം വാദിച്ചു.  പി.പി.ദിവ്യ നൽകിയ മുൻകൂർ ജാമ്യഹർജിയിൽ പ്രിൻസിപ്പൽ‌ സെഷൻസ് കോടതി ജഡ്ജി കെ.ടി.നിസാർ അഹമ്മദ് അഹമ്മദാണ് വാദം കേൾക്കുന്നത്. അഭിഭാഷകനായ കെ.വിശ്വൻ മുഖേനയാണു ദിവ്യ മുൻ‌കൂർ ജാമ്യഹർജി സമർപ്പിച്ചത്.

Read Also: സംസ്ഥാന സ്‌കൂൾ കലോത്സവം: ലോഗോ ക്ഷണിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്

ആത്മഹത്യ പ്രേരണ കുറ്റം നിലനിൽക്കില്ലെന്നും മുൻകൂർ ജാമ്യത്തിന് എന്ത് ഉപാധിയും അം​ഗീകരിക്കാമെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു. തന്നെക്കുറിച്ച് പറഞ്ഞത് തെറ്റെങ്കിൽ എന്തുകൊണ്ടാണ് എഡിഎം മിണ്ടാതിരുന്നതെന്നും പ്രതിഭാഗം ചോദിച്ചു. ആരോപണങ്ങൾ അടിസ്ഥാന രഹിതം. 2 ദിവസത്തിൽ പറയാമെന്ന് പറഞ്ഞത് വിജിലൻസ് കേസിനെക്കുറിച്ച്. പരാതിക്കാർ പറഞ്ഞത് കള്ളമാണോ എന്ന് അറിയില്ല. മാധ്യമങ്ങൾ പൊതു പരിപാടിയിൽ പങ്കെടുത്തതിൽ എന്ത് ഗൂഢാലോചനയെന്നും പ്രതിഭാഗം.

പിപി ദിവ്യയുടെ വാദങ്ങൾ

പരാതി കിട്ടിയാൽ മിണ്ടാതെയിരിക്കണോ?
എഡിഎമ്മിനെതിരെ 2 പരാതികൾ ലഭിച്ചിരുന്നു
പ്രശാന്തൻ കൈക്കൂലി നൽകിയെന്ന് പറഞ്ഞു
പരാമ‍ർശം സദുദേശ്യത്തോടെ
പ്രതികരണം അഴിമതിക്കെിരായ സന്ദേശം
ആരോപണം ഉയർന്നപ്പോൾ തന്നെ രാജി വച്ചിരുന്നു
നടത്തിയത് ജനങ്ങൾ ആ​ഗ്രഹിക്കുന്ന ഇടപെടൽ
ജനപ്രതിനിധിയായി മികച്ച പ്രകടനം നടത്തി
ആരോപണങ്ങൾ പലതും കെട്ടുകഥ
ജില്ലാ കളക്ടർ യോ​ഗത്തിലേക്ക് ക്ഷണിച്ചു

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News