സർക്കാർ സൗജന്യ ലോണും ഭൂമിയും അനുവദിച്ചിട്ടും വീട് നിർമ്മിക്കാൻ കഴിയാതെ തോട്ടം തൊഴിലാളികൾ

വിഎസ് സർക്കാറിന്റെ കാലത്താണ് കമ്പനിയുടെ തോട്ടങ്ങളിൽ പണിയെടുക്കുന്ന  തൊഴിലാളികൾക്ക് കുറ്റ്യാർബാലിയിൽ ഭൂമികൾ അനുവദിച്ചത്. 770 പേർക്ക് പത്ത് സെൻറ് ഭൂമിയും ബാക്കിയുള്ള 2500 പേർക്ക് 5സെൻറ് ഭൂമിയുമാണ് അനുവദിച്ചത്. ഇതിൽ 10 സെന്റ് ഭൂമി അനുവദിച്ചവർ പഞ്ചായത്തിന്റെ സഹകരണത്തോടെ വീടുകൾ നിർമ്മിച്ചു താമസം ആരംഭിച്ചു.  

Edited by - Zee Malayalam News Desk | Last Updated : Aug 24, 2022, 12:52 PM IST
  • അഞ്ച് സെൻറ് ഭൂമി അനുവദിച്ചവർക്ക് ഇതുവരെ വീടുകൾ നിർമ്മിക്കുന്നതിനോ താമസിക്കുന്നതിനോ കഴിഞ്ഞിട്ടില്ല.
  • പുഴുക്ക് കുറുകെ പാലം നിർമ്മിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കാത്തതാണ് തൊഴിലാളികൾക്ക് തിരിച്ചടിയായിരിക്കുന്നത്.
  • ഭൂമിയിൽ പ്രവേശിക്കാൻ ആവശ്യമായ അനുബന്ധ സൗകര്യങ്ങൾ സർക്കാർ സ്വീകരിക്കാത്തത് പ്രതിഷേധങ്ങൾക്കാണ് ഇടയാക്കുന്നത്.
സർക്കാർ  സൗജന്യ ലോണും ഭൂമിയും അനുവദിച്ചിട്ടും വീട് നിർമ്മിക്കാൻ കഴിയാതെ തോട്ടം തൊഴിലാളികൾ

ഇടുക്കി: സർക്കാർ  സൗജന്യ ലോണും ഭൂമിയും അനുവദിച്ചിട്ടും വീട് നിർമ്മിക്കാൻ കഴിയാതെ തോട്ടം തൊഴിലാളികൾ. വഴിയും അനുബന്ധ സൗകര്യങ്ങളും ഇല്ലാത്തതാണ് കുറ്റ്യാർപാലിയിൽ വീട് നിർമ്മിക്കാൻ തൊഴിലാളികൾക്ക് കഴിയാത്തത്. ഇവരുടെ ദുരത്തിന് നേരെ കണ്ണടയ്ക്കുകയാണ് അധികാരികൾ. 

വിഎസ് സർക്കാറിന്റെ കാലത്താണ് കമ്പനിയുടെ തോട്ടങ്ങളിൽ പണിയെടുക്കുന്ന  തൊഴിലാളികൾക്ക് കുറ്റ്യാർബാലിയിൽ ഭൂമികൾ അനുവദിച്ചത്. 770 പേർക്ക് പത്ത് സെൻറ് ഭൂമിയും ബാക്കിയുള്ള 2500 പേർക്ക് 5സെൻറ് ഭൂമിയുമാണ് അനുവദിച്ചത്. ഇതിൽ 10 സെന്റ് ഭൂമി അനുവദിച്ചവർ പഞ്ചായത്തിന്റെ സഹകരണത്തോടെ വീടുകൾ നിർമ്മിച്ചു താമസം ആരംഭിച്ചു.

Read Also: Bus fare hike: ബെം​ഗളൂരു ടു കൊച്ചി 4,500- വിമാനത്തിലല്ല, സ്വകാര്യ ബസിൽ; ഓണക്കാലത്തെ കൊള്ള

എന്നാൽ അഞ്ച് സെൻറ് ഭൂമി അനുവദിച്ചവർക്ക് ഇതുവരെ വീടുകൾ നിർമ്മിക്കുന്നതിനോ താമസിക്കുന്നതിനോ കഴിഞ്ഞിട്ടില്ല. ഭൂമിയും സൗജന്യ ലോണും അനുവദിച്ച് എങ്കിലും ഭൂമിയിൽ എത്തിപ്പെടാൻ സൗകര്യമൊരുക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. 10 സെറ്റിൽ നിന്നും അഞ്ചു സെന്റ് ഭൂമിയിലേക്ക് കടക്കണം എങ്കിൽ പുഴ മറികടക്കണം. 

എന്നാൽ പുഴുക്ക് കുറുകെ പാലം നിർമ്മിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കാത്തതാണ് തൊഴിലാളികൾക്ക് തിരിച്ചടിയായിരിക്കുന്നത്. ഭൂമിലഭിച്ച് 14 വർഷം പിന്നിടുമ്പോഴും ഭൂമിയിൽ പ്രവേശിക്കാൻ ആവശ്യമായ അനുബന്ധ സൗകര്യങ്ങൾ സർക്കാർ സ്വീകരിക്കാത്തത് പ്രതിഷേധങ്ങൾക്കാണ് ഇടയാക്കുന്നത്.

Read Also: Amitabh Bachchan: മഹാനായകന്‍ അമിതാഭ് ബച്ചന്‍ വീണ്ടും കോവിഡ് പോസിറ്റീവ്

നിലവിൽ സർക്കാർ അനുവദിച്ച ഭൂമികൾ കൈമാറ്റം ചെയ്യുന്നതിന് കാലാവധി പൂർത്തിയായതായാണ് വിവരം. എന്നാൽ ഇത് ഉപയോഗപ്പെടുത്താൻ കഴിയണമെങ്കിൽ സർക്കാർ ഈ മേഖലയിൽ ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്.  കുട്ടികളുടെ പഠനത്തിലും മറ്റുമായി ഭൂമി ക്രയവിക്രയം നടത്താൻ സർക്കാർ  എത്രയും പെട്ടെന്ന് നടപടികൾ നടപടികൾ സ്വീകരിക്കുകയും വേണം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News