Periya Double Murder Case: പെരിയ ഇരട്ടക്കൊലപാതകം: ഒന്നാം പ്രതി ഉൾപ്പെടെ 9 പേരെ ജയിൽ മാറ്റി, കോടതി നിർദ്ദേശപ്രകാരമെന്ന് വിശദീകരണം

Periya Double Murder Case: ആറ് വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ 2025 ജനുവരി മൂന്നിനാണ് പെരിയ കേസിൽ ശിക്ഷ വിധിച്ചത്.

Written by - Zee Malayalam News Desk | Last Updated : Jan 5, 2025, 11:18 AM IST
  • പെരിയ ഇരട്ടകൊലക്കേസിലെ കുറ്റവാളികളെ ജയിൽ മാറ്റി
  • കോടതിയുടെ നിർദ്ദേശപ്രകാരമെന്ന് വിശദീകരണം
  • കണ്ണൂർ സെൻട്രൽ ജയിലിലേക്കാണ് മാറ്റിയത്
Periya Double Murder Case: പെരിയ ഇരട്ടക്കൊലപാതകം: ഒന്നാം പ്രതി ഉൾപ്പെടെ 9 പേരെ ജയിൽ മാറ്റി, കോടതി നിർദ്ദേശപ്രകാരമെന്ന് വിശദീകരണം

കണ്ണൂർ: പെരിയ ഇരട്ടക്കൊലപാതക കേസിലെ കുറ്റവാളികളായ ഒമ്പത് പേരെ കണ്ണൂർ ജയിലിലേക്ക് മാറ്റി. ഒന്നാം പ്രതി പീതാംബരൻ ഉൾപ്പെടെയുള്ളവരെയാണ് മാറ്റിയത്. വിയ്യൂ‍ർ അതീവ സുരക്ഷാ ജയിലിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലി‌ലേക്ക് ഇവരെ മാറ്റിയത്. 

കുറ്റവാളികളായ രജ്ഞിത്ത്, സുധീഷ് ശ്രീരാഗ്, അനിൽ കുമാർ, സജി, അശ്വിൻ, പീതാംബരൻ, സുബീഷ്, സുരേഷ് എന്നിവരെയാണ് ജയിൽ മാറ്റിയത്. കോടതി നിർദ്ദേശ പ്രകാരമാണ് മാറ്റമെന്ന് ജയിൽ അധികൃതർ പറഞ്ഞു. 

ശിക്ഷിക്കപ്പെട്ട തങ്ങളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന് പ്രതികൾ തന്നെ ആവശ്യപ്പെട്ടിരുന്നു, ബന്ധുക്കൾക്കടക്കം വന്നുകാണാൻ ഇതാണ് നല്ലതെന്നും പ്രതികൾ പറഞ്ഞിരുന്നു. ഇത് വിചാരണ കോടതി അംഗീകരിച്ച സാഹചര്യത്തിലാണ് ജയിൽ മാറ്റം.

Read Also: റോഡ് നിർമ്മാണത്തിലെ അഴിമതി റിപ്പോർട്ട് ചെയ്തു, മാധ്യമപ്രവർത്തകന്‍റെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ; കരാറുകാരൻ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

ഇന്ന് രാവിലെ 8.15 ന് വിയ്യൂരിൽ നിന്ന് കുറ്റവാളികളെ കണ്ണൂരിലേക്ക് കൊണ്ടുപോയി. ഒമ്പത് പേർക്കും ഇരട്ട ജീവപര്യന്തമാണ് സി.ബി.ഐ കോടതി വിധിച്ചത്.  

​2019 ഫെബ്രുവരി 17ന് ആണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്യോട്ടെ ശരത്ലാലിനെയും കൃപേഷിനെയും രാഷ്ട്രീയ വൈരാഗ്യംമൂലം വെട്ടിക്കൊലപ്പെടുത്തിയത്. ആറ് വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ 2025 ജനുവരി മൂന്നിന് ശിക്ഷ വിധിച്ചു. 

സംഭവത്തിൽ സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ.വി.കുഞ്ഞിരാമൻ, ഉദുമ സി പി എം മുൻ ഏരിയ സെക്രട്ടറി കെ.മണികണ്‌ഠൻ ഉൾപ്പെടെ 14 പ്രതികൾ കുറ്റക്കാരെന്ന് സിബിഐ കോടതി കണ്ടെത്തി.

10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്കും, 10, 15 പ്രതികൾക്കുമാണ് ഇരട്ടജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇവർക്ക് രണ്ട് കുറ്റകൃത്യങ്ങളിലായി 2 ലക്ഷം രൂപ പിഴയൊടുക്കണം. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ അടക്കം 4 സിപിഎം നേതാക്കൾക്ക് (14,20,21,22) 5 വർഷം തടവും 10,000 രൂപ പിഴയും കോടതി വിധിച്ചു. 20 മാസത്തോളം നീണ്ട വിചാരണയാണ് പെരിയ കേസിൽ നടന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News