Chintha Jerome Controversy: ചിന്ത ജെറോമിന്റെ വാഴക്കുല വിവാദം; സ്ത്രീ വിരുദ്ധ പരാമർശവുമായി പി സി ജോർജ്

PC George on Chintha Jerome Thesis Controversy : ചിന്ത ജെറോമിന്റെ കൊല അപകടകരമായ കൊലയാണെന്ന് പിസി ജോർജ് വാർത്ത സമ്മേളനത്തിൽ വെച്ച് പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Jan 31, 2023, 03:28 PM IST
  • ചിന്താ ജെറോമിന്റെ കൊല അപകടകരമായ കൊലയെന്നാണ് പി സി
  • പെണ്ണുമ്പിള്ള പള്ളിക്കൂടത്തിൽ പഠിക്കാൻ പോകണമെന്നും പി സി
  • പി സി കോട്ടയത്ത് വച്ച് നടന്ന വാർത്തസമ്മേളനത്തിൽ വെച്ച് പരാമർശിച്ചത്
Chintha Jerome Controversy: ചിന്ത ജെറോമിന്റെ വാഴക്കുല വിവാദം; സ്ത്രീ വിരുദ്ധ പരാമർശവുമായി പി സി ജോർജ്

കോട്ടയം : യുവജനകാര്യ കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിനെതിരെയാണ് സ്ത്രീവിരുദ്ധ പരാമർശവുമായി കേരള ജനപക്ഷം സെക്യുലർ പാർട്ടി ചെയർമാൻ  പി സി ജോർജ്. ചിന്താ ജെറോമിന്റെ കൊല അപകടകരമായ കൊലയെന്നാണ് പി സി കോട്ടയത്ത് വച്ച് നടന്ന വാർത്തസമ്മേളനത്തിൽ വെച്ച് പരാമർശിച്ചത്.
പെണ്ണുമ്പിള്ള പള്ളിക്കൂടത്തിൽ പഠിക്കാൻ പോകണമെന്നും പി സി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധ വിവാദത്തിൽ പിസി നടത്തിയ പ്രതികരണത്തിലാണ് സ്ത്രീ വിരുദ്ധ പരാമർശമുണ്ടാകുന്നത്. ചങ്ങമ്പുഴയുടെ വിഖ്യാതമായ വാഴക്കുല കവിത എഴുതിയത് വൈലോപ്പിള്ളിയാണെന്ന ചിന്തയുടെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ് പുറത്ത് വന്നതിന് പിന്നാലെ ഏറെ വിവാദമായിരുന്നു.

"ചിന്ത ജെറോമിന്റെ കൊല അപകടകരമായ കൊലയാണ്. പള്ളിക്കുടത്തിൽ പഠിക്കാൻ പോകണം പെണ്ണുമ്പിള്ള. എന്നിട്ട് വേണം പിഎച്ച്ഡിയും കൊണ്ട് നടക്കാൻ. എന്തൊരു മോശമാണ്. എനിക്ക് ആ കൊച്ചിനോട് യാതൊരു വിരോധവുമില്ല. ഒരു കൊച്ചനിയത്തിയാണ്. പക്ഷെ ഇതിലൂടെ അവർ കൊടുക്കുന്ന സന്ദേശമെന്താണ്? ഇന്ന് ഇപി ജയരാജൻ കൊടുത്ത സന്ദേശമെന്താണ്? ചെറുപ്പക്കാരല്ലെ അബദ്ധം പറ്റി പോയിയെന്ന്. പിഎച്ച്ഡിയിൽ വാഴക്കുല തെറ്റിച്ചത് തെറ്റുപറ്റി പോയതാണെന്ന്... വാഴക്കുല എന്താണെന്ന് അറിയാത്ത ചിന്ത ജെറാമിന് പിഎച്ച്ഡി കൊടുത്തവരെ പറ്റി ഞാൻ ഒന്നും പറയുന്നില്ല, കേരളത്തിന്റെ സാഹത്യകാരന്മാരെ പറ്റി അറിയാത്തവരെ ആ സ്ഥാനത്ത് വെച്ചോണ്ട് നടക്കുന്നത് ശരിയാണോ എന്ന് പിണറായി വിജയൻ ചിന്തിക്കേണ്ടതാണ്. ഇത് നാണക്കേഡാണ്. നമ്മുടെ മൊത്തം ചെറുപ്പക്കാരിൽ ഉണ്ടായിരിക്കുന്ന മാനസികമായ അധഃപതനം എത്ര വലിയതാണെന്ന് ആലോചിക്കുകയാണ് ഞാൻ. ഇത് വരും തലമുറയ്ക്ക് നൽകുന്ന സന്ദേശം തെറ്റായി പോകുന്നു" പിസി ജോർജ് കോട്ടയത്ത് വെച്ച് നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

Updating....

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News