Nattika Lorry Accident: ഉറങ്ങി കിടന്നവർക്കിടയിലേക്ക് നിയന്ത്രണം വിട്ട തടി ലോറി പാഞ്ഞു കയറി; അഞ്ചു പേർക്ക് ദാരുണാന്ത്യം

Nattika Lorry Accident: അപകടം നടന്നത് ഇന്ന് പുലര്‍ച്ചെ 4 മണിയോടെയായിരുന്നു. കണ്ണൂരില്‍ നിന്നും തടി കയറ്റി വന്ന ലോറിയാണ് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് പാഞ്ഞു കയറിയത്.

Written by - Zee Malayalam News Desk | Last Updated : Nov 26, 2024, 01:18 PM IST
  • നാട്ടികയില്‍ നിയന്ത്രണം വിട്ട തടിലോറി പാഞ്ഞു കയറി വഴിയരികില്‍ ഉറങ്ങി കിടന്ന 5 പേർക്ക് ദാരുണാന്ത്യം
  • ഉറങ്ങി കിടക്കുകയിരുന്ന നാടോടികളുടെ പുറത്തേക്കാണ് ലോറി പാഞ്ഞു കയറിയത്
Nattika Lorry Accident: ഉറങ്ങി കിടന്നവർക്കിടയിലേക്ക് നിയന്ത്രണം വിട്ട തടി ലോറി പാഞ്ഞു കയറി; അഞ്ചു പേർക്ക് ദാരുണാന്ത്യം

തൃശൂര്‍: നാട്ടികയില്‍ നിയന്ത്രണം വിട്ട തടിലോറി പാഞ്ഞു കയറി വഴിയരികില്‍ ഉറങ്ങിക്കിടന്ന 5 പേർക്ക് ദാരുണാന്ത്യം.  ഉറങ്ങിക്കിടക്കുകയിരുന്ന നാടോടികളുടെ പുറത്തേക്കാണ് ലോറി പാഞ്ഞു കയറിയത്.  മരിച്ചവരില്‍ രണ്ട് കുട്ടികളുമുണ്ട്. കാളിയപ്പന്‍, നാഗമ്മ, ബംഗാഴി , ജീവന്‍, മറ്റൊരു കുട്ടി എന്നിവരാണ് മരിച്ചത്.

Also Read: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്!

അപകടത്തിൽ 7 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പുലര്‍ച്ചെ 4 മണിയോടെയായിരുന്നു അപകടം നടന്നത്. കണ്ണൂരില്‍ നിന്നും തടി കയറ്റി വന്ന ലോറിയാണ് നിയന്ത്രണം വിട്ട് അപകടത്തിലായത്.  മരിച്ച നാടോടികളുടെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Also Read: ഷഡാഷ്ടക യോഗത്താൽ ഇവർക്ക് ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?

10 പേരായിരുന്നു കിടന്നുറങ്ങിയ സംഘത്തിൽ ഉണ്ടായിരുന്നത്.  നിയന്ത്രണം വിട്ട ൽറോയ് ഇവിടേക്ക് പാഞ്ഞുവരികയായിരുന്നു.  സംഭവ സ്ഥലത്തുവച്ചുതന്നെ 5 പേരും മരിച്ചിരുന്നു.   പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News