തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ (Lockdown) ഒരാഴ്ച കൂടി നീട്ടാൻ ശുപാർശ. സംസ്ഥാനത്ത് നിലവിലുള്ള നിയന്ത്രണങ്ങൾ (Restrictions) ഒരാഴ്ച കൂടി തുടരണമെന്നാണ് ശുപാർശ. ഇന്ന് ചേർന്ന വിദഗ്ധ സമിതി യോഗത്തിൽ റവന്യൂ, ദുരന്ത നിവാരണ വകുപ്പ്, പൊലീസ് തുടങ്ങിയ വിവിധ വകുപ്പുകൾ ലോക്ക്ഡൗൺ നീട്ടണമെന്ന ആവശ്യമാണ് മുന്നോട്ട് വച്ചത്.
ലോക്ക്ഡൗൺ നീട്ടുകയാണെങ്കിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കില്ലെന്നാണ് സൂചന. നിലവിലുള്ള നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത. വൈകിട്ട് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും. നിലവിൽ മെയ് 16 വരെയാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. ഐഎംഎ അടക്കമുള്ളവ ലോക്ക്ഡൗൺ നീട്ടണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം രൂക്ഷമാകുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന നിലയിൽ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോക്ക്ഡൗൺ നീട്ടാൻ ശുപാർശ ചെയ്യപ്പെടുന്നതെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA