തിരുവനന്തപുരം: രാജ്യത്ത് lock down പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുനവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്തി മുന്നറിയിപ്പ് നല്കി.
കൂടാതെ, lock downണില്‍ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്ക് പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചൊവ്വാഴ്ച മുതലാണ് കേരളത്തില്‍ lock down നിലവില്‍ വന്നത്. എന്നാല്‍, നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ആളുകള്‍ പുറത്തിറങ്ങിയത് നിയമം നടപ്പാക്കുന്നതില്‍ തടസ്സമുണ്ടാക്കി. ഏകദേശം ഉച്ചവരെ ആളുകളെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ച പോലീസ് വൈകുന്നേരത്തോടെ നിലപാട് കടുപ്പിക്കുന്ന കാഴ്ചയാണ് കാണുവാന്‍ കഴിഞ്ഞത്.
കൂടാതെ. ഇന്നുമുതല്‍ സ്വകാര്യ വാഹനങ്ങളിലെ യാത്രകൾക്കും കൂടുതല്‍ നിയന്ത്രണം ഏർപ്പെടുത്തി. അടിയന്തര ആവശ്യങ്ങൾക്കായി പുറത്തിറങ്ങുന്നവര്‍, എന്തിനെന്ന് വിശദീകരിക്കുന്ന സത്യവാങ്മൂലം കയ്യിൽ കരുതണം.
അവശ്യ സേവനമായി പ്രഖ്യാപിച്ച വിഭാഗത്തിലുള്ളവർ പുറത്തിറങ്ങുമ്പോൾ പാസ് കരുതണം. ജില്ലാപൊലീസ് മേധാവിമാർക്ക് അപേക്ഷ നൽകിയാൽ പാസ് അനുവദിക്കും. കൂടാതെ, തെറ്റായ വിവരങ്ങള്‍ നല്കിയാല് നടപടിയുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം, കൊറോണ സമൂഹ വ്യാപനം തടയാന്‍ നൂതന ആശയങ്ങള്‍ ക്ഷണിച്ച് കേരള പോലീസും രംഗത്തെത്തിയിട്ടുണ്ട്.
COVID-19 പ്രതിരോധിക്കുക, വൈറസിന്റെ സമൂഹ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ കേരള പോലീസ് സൈബര്‍ഡോം CODE-VID-19 എന്ന പേരില്‍ ഓണ്‍ലെന്‍ ഹാക്കത്തോണ്‍ നടത്തുന്നത്. ഇന്ത്യയിലുടനീളമുള്ള സാങ്കേതിക വിദഗ്ധരില്‍ നിന്നും കേരള പോലീസ് ഇതിനായി സഹായം അഭ്യര്‍ഥിച്ചു.