ലൈഫ് ഭവന പദ്ധതി: അപേക്ഷിച്ചവരുടെ പരിശോധന ഏറ്റവും വേഗത്തില്‍ പൂര്‍ത്തീകരിച്ച് വയനാട് ജില്ല

ലൈഫ് പദ്ധതിയിലൂടെ  4,718 കുടുംബങ്ങൾക്ക്  വീട് നിർമ്മിച്ച് നൽകി

Written by - Zee Malayalam News Desk | Last Updated : May 10, 2022, 03:17 PM IST
  • ആകെയുള്ള 38,130 അപേക്ഷകരില്‍ നിന്ന് 21246 പേര്‍ പദ്ധതിയിലേക്ക് യോഗ്യത നേടി
  • 23,798 അപേക്ഷകർ ഒന്നാംഘട്ട പരിശോധനയിൽ ജില്ലയി ഉണ്ടായിരുന്നു
  • 5589 പേര്‍ ഭൂരഹിതഭവന രഹിതരും 15,657 പേര്‍ ഭവനരഹിതരുമാണെന്ന് കണ്ടെത്തി
ലൈഫ് ഭവന പദ്ധതി: അപേക്ഷിച്ചവരുടെ പരിശോധന ഏറ്റവും വേഗത്തില്‍ പൂര്‍ത്തീകരിച്ച് വയനാട് ജില്ല

സംസ്ഥാനത്ത് ലൈഫ് ഭവന പദ്ധതിയിലേക്ക് അപേക്ഷിച്ചവരുടെ പരിശോധന ഏറ്റവും വേഗത്തില്‍ പൂര്‍ത്തീകരിച്ച് വയനാട് ജില്ല. ആദ്യഘട്ടത്തില്‍ പഞ്ചായത്ത് തലത്തില്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരും രണ്ടാം ഘട്ടത്തില്‍ ജില്ലാ കളക്ടര്‍ നിയോഗിച്ച ഉദ്യോഗസ്ഥരും നടത്തിയ ഓണ്‍ലൈന്‍ പരിശോധനയില്‍ ആകെയുള്ള 38,130 അപേക്ഷകരില്‍ നിന്ന് 21246 പേര്‍ പദ്ധതിയിലേക്ക്  യോഗ്യത നേടി.

ലൈഫ് പദ്ധതിയിലൂടെ  4,718 കുടുംബങ്ങൾക്ക്  വീട് നിർമ്മിച്ച് നൽകി. എന്നാൽ പട്ടികയില്‍ ഉള്‍പ്പെടാനാകാതെ പോയ അര്‍ഹരായ ഭൂരഹിത, ഭവനരഹിത കുടുംബങ്ങളെ കണ്ടെത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇതിന്‍ 38,130 അപേക്ഷകള്‍ ജില്ലയില്‍ നിന്നും ഇതുവരെ ലഭിച്ചു.

23,798 അപേക്ഷകർ  ഒന്നാംഘട്ട പരിശോധനയിൽ ജില്ലയി ഉണ്ടായിരുന്നു. ഇതിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് മാര്‍ച്ച് 18 ന് പുന:പരിശോധന നടത്തി. അതിൽ നിന്നും വീണ്ടും പരിശോധന നടത്തുകയും അതിനു ശേഷം ജില്ലയില്‍ 21,246 ഗുണഭോക്താക്കളെ അര്‍ഹരായി കണ്ടെത്തുകയും ചെയ്തു. ഇതില്‍ 5589 പേര്‍ ഭൂരഹിതഭവന രഹിതരും 15,657 പേര്‍ ഭവനരഹിതരുമാണെന്നും തിരിച്ചറിഞ്ഞു.  മേപ്പാടി ഗ്രാമ പഞ്ചായത്തിലാണ് 1454 ആളുകൾ ഉളളത്.  തരിയോട് ഗ്രാമ പഞ്ചായത്തിലാണ്, ഏറ്റവും കുറവ് കണ്ടെത്തിയത്. അവിടെ 257 പേരാണ് ഭവനരഹിതർ. 

ഇതുമായി ബന്ധപ്പെട്ട അന്തിമ കരട് ലിസ്റ്റ് ഉടന്‍ പ്രസിദ്ധീകരിക്കും എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിലുള്ള ആക്ഷേപങ്ങള്‍ പരിഗണിക്കുന്നതിനായി ജനങ്ങള്‍ക്ക് 7 ദിവസം സമയം അനുവദിക്കും. തുടര്‍ന്നാണ് ഗ്രാമസഭ, തദ്ദേശ സ്വയംഭരണ സ്ഥാപനസമിതി എന്നിവരുടെ അനുമതിയോടെ ഗുണഭോക്താക്കളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News