കോഴിക്കോട്: റീൽസ് ചിത്രീകരിക്കുന്നതിനിടെ യുവാവ് മരിക്കാനിടയായ സംഭവത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ. മലപ്പുറം സ്വദേശി സാബിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം. വാഹനത്തിന്റെ ആർസി റദ്ദാക്കാനും നിർദ്ദേശമുണ്ട്.
അതേസമയം ആൽവിൻ ഷൂട്ട് ചെയ്യാൻ ഉപയോഗിച്ച ഫോണ്‍ പൊലീസ് കണ്ടെടുത്തു. അപകടത്തിൽ ആൽവിന്റെ തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട്.
ചിത്രീകരണത്തിന് ഉപയോഗിച്ച ബെൻസ് കാറാണ് ആൽവിനെ ഇടിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ അടക്കം പരശോധിച്ച ശേഷമാണ് പൊലീസിന്റെ സ്ഥിരീകരണം. ഡിഫെൻഡർ കാർ ആണ് ആൽവിനെ ഇടിച്ചതെന്നായിരുന്നു കസ്റ്റഡിയിലെടുത്ത രണ്ട് ഡ്രൈവർമാരും മൊഴി നൽകിയിരുന്നത്. അപകടമുണ്ടാക്കിയ ബെൻസ് കാറിന് ഇൻഷുറൻസ് ഉണ്ടായിരുന്നില്ല. അത് കൊണ്ടാണ് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടത്തിയത്.
ഇന്നലെ രാവിലെ ഏഴരയോടെയാണ് റീല്‍സ് ചിത്രീകരണത്തിനിടെ വാഹനം ഇടിച്ച് വടകര കടമേരി സ്വദേശി ആല്‍വിന് ദാരുണാന്ത്യം സംഭവിച്ചത്. വെള്ളയില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബീച്ച് റോഡിലാണ് അപകടം നടന്നത്. അപകടത്തിൽ സാരമായി പരിക്കേറ്റ ആല്‍വിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. ഒരാഴ്ച്ച മുന്‍പാണ് ആല്‍വിന്‍ ഗള്‍ഫില്‍ നിന്നും നാട്ടിൽ എത്തിയത്. കാർ ചെയ്സ് ചെയ്യുന്ന റീൽസ് എടുക്കവേയാണ് അപകടമുണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.