Kochi Metro Second Phase : കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് അനുമതി നൽകി കേന്ദ്രമന്ത്രിസഭാ യോഗം

Kochi metro Second Phase : മെട്രോയുടെ അടുത്ത ഘട്ടവും കൂടി വരുമ്പോൾ കൊച്ചി നഗരത്തിലെ ഗതാഗതം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 7, 2022, 05:57 PM IST
  • രണ്ടാം ഘട്ടത്തിൽ കലൂരിൽ നിന്ന് കാക്കാനാട് വരെയാണ് മെട്രോ പാത നീട്ടാൻ ഒരുങ്ങുന്നത്.
  • മെട്രോയുടെ പുതിയ ഘട്ടത്തിന് കേരളം സന്ദർശിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി തറകല്ലിട്ടിരുന്നു. അതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രി സഭായോഗം മെട്രൊയുടെ അടുത്തഘട്ടത്തിന് അനുമതി നല്കിയിരിക്കുന്നത്.
    മെട്രോയുടെ അടുത്ത ഘട്ടവും കൂടി വരുമ്പോൾ കൊച്ചി നഗരത്തിലെ ഗതാഗതം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Kochi Metro Second Phase : കൊച്ചി മെട്രോ  രണ്ടാം ഘട്ടത്തിന് അനുമതി നൽകി കേന്ദ്രമന്ത്രിസഭാ യോഗം

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം അനുമതി നൽകി. രണ്ടാം ഘട്ടത്തിൽ കലൂരിൽ നിന്ന് കാക്കാനാട് വരെയാണ് മെട്രോ പാത നീട്ടാൻ ഒരുങ്ങുന്നത്. മെട്രോയുടെ പുതിയ ഘട്ടത്തിന്   കേരളം സന്ദർശിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി തറകല്ലിട്ടിരുന്നു. അതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രി സഭായോഗം മെട്രൊയുടെ അടുത്തഘട്ടത്തിന് അനുമതി നല്കിയിരിക്കുന്നത്. മെട്രോയുടെ അടുത്ത ഘട്ടവും കൂടി വരുമ്പോൾ കൊച്ചി നഗരത്തിലെ ഗതാഗതം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മെട്രോയുടെ രണ്ടാംഘട്ടത്തിന് അനുമതി ലഭിച്ചതോടെ ബാക്കി നടപടികൾ ഉടൻ ആരംഭിക്കും. ഉടൻ തന്നെ ഈ പാതയിലെ മുടങ്ങിക്കിടന്ന സ്ഥലം ഏറ്റെടുപ്പും തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ പാതയിലെ 2 ഗ്രാമങ്ങളിലെ സ്ഥലങ്ങൾ കൂടിയാണ് സർക്കാരിന് ഏറ്റെടുക്കാൻ ബാക്കിയുള്ളത്. പണത്തിന്റെ പ്രശ്നം മൂലമാണ് ഭൂമി ഏറ്റെടുപ്പ് നിർത്തിവെച്ചത്.  കേരളത്തിലെ ഐടി ഹബ്ബായ കാക്കനാട്ടേക്ക് മെട്രോ നീട്ടുന്നത് നിരവധി പേരുടെ യാത്ര പ്രശ്‍നങ്ങൾക്ക് പരിഹാരമാകും. മെട്രോയ്‌യുടെ രണ്ടാം ഘട്ടത്തിന് കൊച്ചി മെട്രോ പ്രഖ്യാപിച്ചപ്പോൾ തന്നെ അനുമതി ലഭിച്ചിരുന്നെങ്കിലും കേന്ദ്രമന്ത്രിസഭാ യോഗത്തിന്റെ അനുമതി ലഭിക്കാതിരുന്നതാണ് തിരിച്ചടിയായത്. അഞ്ച് വർഷങ്ങൾ വരെ നിർമ്മാണ പ്രവർത്തനം ആരംഭിക്കാൻ വൈകിയത് കൊച്ചി മെട്രൊയുടെ രണ്ടാം ഘട്ടത്തിന്റെ നിര്മ്മാണ ചിലവും വർധിപ്പിച്ചേക്കും.

ALSO READ: Kochi Metro : കേരളത്തിന് ഓണസമ്മാനമായി കൊച്ചി മോട്രോയുടെ രണ്ടാം ഘട്ടം; ഒപ്പം ഫേസ് 1 എയും ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

രണ്ടാം ഘട്ടം അനുസരിച്ച് കലൂർ മുതൽ കാക്കനാട് വരെ 11.2 കിലോമീറ്റർ നീളത്തിലാണ് പുതിയ പാത. കൂടാതെ കൊച്ചി മെട്രോ നേരിട്ടാണ് ഈ നിർമ്മാണം നടത്തുന്നതെന്ന പ്രത്യേകതയും ഉണ്ട്. ഈ പാത വരുന്നതോടെ മലിനീകരണവും തിരക്കും വലിയതോതിൽ കുറയും. ഈ പാതയിൽ ആകെ 11  സ്റ്റേഷനുകളാകും ഉണ്ടാകുക. ഈ രണ്ടാം ഘട്ടത്തിനായി 1950 കോടി രൂപയായിരുന്നു ബജറ്റ്. എന്നാൽ നിർമ്മാണം വൈകിയത് മൂലം ഈ തുക ഉയരുമെന്നാണ് കരുതുന്നത്.

കൊച്ചി മെട്രോ  രണ്ടാം ഘട്ട പാത 

കലൂര്‍ സ്റ്റേഡിയം- പാലാരിവട്ടം സിവില്‍ ലൈൻ റോഡ് - ബൈപാസ് - ആലിന്‍ചുവട്, ചെമ്പ്മുക്ക്, വാഴക്കാല, പടമുകള്‍ - സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് -  ഈച്ചമുക്ക്, ചിത്തേറ്റുകര, ഐ.ടി. റോഡ് -  ഇൻഫോപാർക്ക് 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News