മെച്ചപ്പെട്ട ജീവിതം തേടി, തൊഴിൽ തേടി കേരളത്തിൽ എത്തുന്ന 'അതിഥി'കളുടെ എണ്ണത്തിൽ ദിവസംപ്രതി വൻവർധനവാണ് ഉണ്ടാകുന്നത്. 'ബംഗാളികൾ' എന്ന് മലയാളികൾ വിളിക്കുന്ന ഈ അതിഥി തൊഴിലാളികൾക്ക് എന്തു കൊണ്ടായിരിക്കും കേരളം ഇത്രയും പ്രിയമാകുന്നത്?
ഇന്ത്യൻ സംസ്ഥാനങ്ങളെക്കുറിച്ചുള്ള ആർബിഐയുടെ ഹാൻഡ്‌ബുക്ക് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിൽ ഈ ചോദ്യത്തിനുള്ള മറുപടി വ്യക്തമാണ്. രാജ്യത്തെ ഗ്രാമീണ മേഖലയിലെ കാര്‍ഷിക, കാര്‍ഷികേതര - നിര്‍മാണ രംഗത്തെ തൊഴിലാളികള്‍ക്ക് ഏറ്റവും കൂടുതല്‍ വേതനം ലഭിക്കുന്ന സംസ്ഥാനമെന്ന നേട്ടം കേരളം വീണ്ടും നിലനിർത്തിയിരിക്കുകയാണ്.
കേരളത്തിലെ ഒരു ഗ്രാമീണ തൊഴിലാളി ദേശീയ ശരാശരിയേക്കാൾ ഇരട്ടി വരുമാനം നേടുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. കേരളത്തിലെ ഒരു ഗ്രാമീണ തൊഴിലാളിയുടെ ശരാശരി പ്രതിദിന വേതനം 700 രൂപയ്ക്ക് മുകളിലാണ്. അതായത് ഏറ്റവും കുറഞ്ഞ വേതനം നല്‍കുന്ന സംസ്ഥാനത്തിന്‍റെ മൂന്നിരട്ടി.
നിർമ്മാണ ജോലികളിൽ കേരളത്തിലെ ഒരു തൊഴിലാളി പ്രതിദിനം 894 രൂപ സമ്പാദിക്കുമ്പോൾ മധ്യപ്രദേശിലാണ് ഏറ്റവും കുറഞ്ഞ വേതനം നൽകുന്നത്, 292 രൂപ. രണ്ടാം സ്ഥാനത്തുള്ള ജമ്മു കാശ്മീരിൽ ഗ്രാമീണ നിര്‍മാണ മേഖലയിലെ തൊഴിലാളിക്ക് ശരാശരി ലഭിക്കുന്ന വേതനം 552 രൂപയാണ്.
പത്ത് വര്‍ഷം മുമ്പ് 787 രൂപയായിരുന്നു കേരളത്തിലെ വേതന നിരക്ക്. അന്ന് 173 രൂപ ശമ്പളം നൽകിയ മധ്യപ്രദേശ് പിന്നീട് 6 ശതമാനം വാർഷിക വളർച്ചാ നിരക്കിൽ വളർന്നു. ഒഡീഷ ഇതിലും വേഗത്തിൽ 6.7 ശതമാനം വളർച്ച നേടി, 198 രൂപയിൽ നിന്ന് 355 രൂപയിലേക്ക് ഉയര്‍ന്നു.
കാര്‍ഷിക ജോലികള്‍ക്കായി കേരളം നല്‍കുന്ന പ്രതിദിന വേതനം 807 രൂപയാണ്. ഇവിടെയും മധ്യപ്രദേശ് തന്നെയാണ് പിറകിൽ. മധ്യപ്രദേശില്‍ 242 രൂപ നല്‍കുമ്പോള്‍ ഗുജറാത്തിലും സ്ഥിതി വ്യത്യസ്തമല്ല, അവിടെ കാര്‍ഷിക ജോലികള്‍ക്ക് ലഭിക്കുന്നത് 256 രൂപയാണ്. 566 രൂപ ദിവസ വേതനം നൽകുന്ന ജമ്മു കാശ്മീരാണ് രണ്ടാം സ്ഥാനത്ത്.
കാര്‍ഷികേതര ജോലികള്‍ക്കായി കേരളം പ്രതിദിനം 735 രൂപ നല്‍കുമ്പോൾ, മധ്യപ്രദേശിൽ ലഭിക്കുന്നത് 262 രൂപയാണ്. ഗുജറാത്ത് 285 രൂപയും. രണ്ടാം സ്ഥാനത്തുള്ള ജമ്മു കശ്മീര്‍ നല്‍കുന്നത് 538 രൂപയാണ്. ദിവസവേതന നിരക്കിൽ സംസ്ഥാനങ്ങൾക്കിടയിൽ വലിയ അന്തരമാണുള്ളതെന്ന് വ്യക്തമാക്കുകയാണ് ഈ കണക്കുകൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.