Kerala PSC Update: 157 പോസ്റ്റിന് അപേക്ഷിച്ചത് 60 ലക്ഷം പേർ, പിഎസ് സി പരീക്ഷ മെയ്, ജൂൺ മാസങ്ങളിൽ

വിശദമായ വിഞ്ജാപനം യോഗ്യത തുടങ്ങിയ വിവരങ്ങൾ പിഎസ്സിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Feb 23, 2022, 11:36 AM IST
  • വിശദമായ വിഞ്ജാപനം യോഗ്യത തുടങ്ങിയ വിവരങ്ങൾ പിഎസ്സിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്
  • പരീക്ഷയ്ക്കുള്ള സ്ഥിരീകരണം മാർച്ച് 11-ന് ഉള്ളിൽ നൽകണം
  • 76 കാറ്റഗറികളിൽ 157 തസ്തികകളിലാണ് പരീക്ഷ നടക്കുന്നത്
Kerala PSC Update: 157 പോസ്റ്റിന് അപേക്ഷിച്ചത് 60 ലക്ഷം പേർ, പിഎസ് സി പരീക്ഷ മെയ്, ജൂൺ മാസങ്ങളിൽ

തിരുവനന്തപുരം: പബ്ലിക്ക് സർവ്വീസ് കമ്മീഷൻ പത്താം തരം പരീക്ഷകൾ മെയ്,ജൂൺ മാസങ്ങളിൽ നടക്കും. 76 കാറ്റഗറികളിൽ 157 തസ്തികകളിലാണ് പരീക്ഷ നടക്കുന്നത്. 60 ലക്ഷം അപേക്ഷകളാണ് ഇത് വരെ ലഭിച്ചത്. പ്രധാനപ്പെട്ട തസ്തികകളിൽ കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡ് ജൂനിയർ അസിസ്റ്റന്റ്, റവന്യൂ വകുപ്പിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, വനം വകുപ്പിൽ റിസർവ് വാച്ചർ/ഡിപ്പോ വാച്ചർ എന്നിവയും

കൂടാതെ ഇന്ത്യൻ റിസർവ് ബറ്റാലിയൻ പോലീസ് കോൺസ്റ്റബിൾ, ബിവറേജ് കോർപ്പറേഷൻ എൽ.ഡി. ക്ലർക്ക്, ജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ, ഫീമെയിൽ പ്രിസൺ ഓഫീസർ, വിവിധ കമ്പനി/ബോർഡ്/കോർപ്പറേഷനിൽ ലാസ്റ്റ് ഗ്രേഡ് സർവൻറ്, കേരള കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിങ്ങിൽ പ്യൂൺ/അറ്റൻഡർ തുടങ്ങിയവയാണുള്ളത്.

വിശദമായ വിഞ്ജാപനം യോഗ്യത തുടങ്ങിയ വിവരങ്ങൾ പിഎസ്സിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരീക്ഷയ്ക്കുള്ള സ്ഥിരീകരണം മാർച്ച് 11-ന് ഉള്ളിൽ നൽകണം.കഴിഞ്ഞ വർഷം നവംബറിൽ ആദ്യ ഘട്ട പരീക്ഷകൾ നടന്നിരുന്നു. 18 ലക്ഷം അപേക്ഷകളാണ് അന്ന് ലഭിച്ചത്.

 ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്ക് 10ാം തരം പരീക്ഷകൾക്കും അപേക്ഷിക്കാം. കമ്മ്യൂണിക്കേഷൻ അഡ്രസ്സിൽ മാറ്റം വരുത്തിയാൽ  വീടിന് അടുത്തുള്ള  പരീക്ഷാ കേന്ദ്രങ്ങൾ ലഭിക്കും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News