Keltron: പ്രതിരോധ മേഖലയിലേക്ക് കെൽട്രോണിൻറെ കാൽവെയ്പ്, നാവിക സേനക്ക് ഉപകരണങ്ങൾ നിർമ്മിക്കാൻ ധാരണ

എൻ.പി.ഒ. എല്ലിനു വേണ്ടി അരൂരിലെ കെൽട്രോൺ കൺട്രോൾസിൽ നാലിനം ഉപകരണങ്ങൾ നിലവിൽ നിർമ്മിക്കുന്നുണ്ട്.

Written by - Zee Malayalam News Desk | Last Updated : Aug 7, 2021, 04:06 PM IST
  • എൻ.പി.ഒ. എല്ലിനു വേണ്ടി അരൂരിലെ കെൽട്രോൺ കൺട്രോൾസിൽ നാലിനം ഉപകരണങ്ങൾ നിലവിൽ നിർമ്മിക്കുന്നുണ്ട്.
  • 70 കോടി രൂപയുടെ ഓർഡറാണ് കെ.സി.എക്ക് ലഭിച്ചിട്ടുള്ളത്
  • 45 കോടി രൂപയുടെ പുതിയ ഓർഡറും ഈ വർഷം കെൽട്രോണിന് ലഭിക്കും.
Keltron: പ്രതിരോധ മേഖലയിലേക്ക് കെൽട്രോണിൻറെ കാൽവെയ്പ്, നാവിക സേനക്ക് ഉപകരണങ്ങൾ നിർമ്മിക്കാൻ ധാരണ

കൊച്ചി: നാവിക പ്രതിരോധ മേഖലയിൽ ഉപയോഗിക്കുന്ന തന്ത്ര പ്രധാന ഉപകരണങ്ങൾ നിർമ്മിച്ച് കൈമാറാൻ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെൽട്രോണും കേന്ദ്ര പ്രതിരോധ ഗവേഷണ സ്ഥാപനമായ എൻ.പി.ഒ. എല്ലും തമ്മിൽ ധാരണ. വ്യവസായ മന്ത്രി പി.രാജീവിന്റെ സാന്നിധ്യത്തിൽ ഇതിനായുള്ള ധാരണാപത്രം കൊച്ചിയിൽ ഒപ്പുവച്ചു.

അന്തർവാഹിനികൾക്കായി പ്രത്യേകം തയ്യാറാക്കിയ ഉഷസ് സോണാർ സിമുലേറ്റർ, കപ്പലുകളും അന്തർവാഹിനികളും തമ്മിലുള്ള സമുദ്രാന്തര വാർത്താ വിനിമയ സംവിധാനമായ യുവാക്സ് ട്രൈറ്റൺ, അന്തർവാഹിനികൾക്കായി അഡ്വാൻസ്‌ഡ് ഇൻഡി ജീനസ് ഡിസ്ട്രസ് സോണാർ സിസ്റ്റം എന്നിവക്കായുള്ള ധാരണാപത്രമാണ് ഒപ്പുവച്ചത്.

Also ReadKerala Rain Alert : കേരളത്തിൽ മഴ കനക്കുന്നു; എട്ട് ജില്ലകളിൽ യെല്ലോ അല്ലെർട്ട് പ്രഖ്യാപിച്ചു

ഇലക്ട്രോണിക്സ് മേഖലയിൽ സർക്കാർ ആവിഷ്കരിക്കുന്ന ഇലക്ട്രോണിക്സ് പാർക്ക് ഉൾപ്പെടെയുള്ള പുതിയ പദ്ധതികൾ, എൻ.പി.ഒ. എല്ലുമായി കൂടുതൽ സഹകരിക്കാൻ ഉതകുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. കെൽട്രോൺ സി എം ഡി എൻ. നാരായണ മൂർത്തിയും എൻ.പി.ഒ. എൽ ഡയറക്ടർ എസ്.വിജയൻ പിള്ളയും ധാരണാപത്രം കൈമാറി.

എൻ.പി.ഒ. എല്ലിനു വേണ്ടി അരൂരിലെ കെൽട്രോൺ കൺട്രോൾസിൽ നാലിനം ഉപകരണങ്ങൾ നിലവിൽ നിർമ്മിക്കുന്നുണ്ട്. 70 കോടി രൂപയുടെ ഓർഡറാണ് കെ.സി.എക്ക് ലഭിച്ചിട്ടുള്ളത്. 45 കോടി രൂപയുടെ പുതിയ ഓർഡറും ഈ വർഷം കെൽട്രോണിന് ലഭിക്കും.

ALSO READ: Karuvannur bank loan scam: പ്രതികളുടെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തുവിട്ട് ക്രൈംബ്രാഞ്ച്

കുറിപ്പുറത്തെ കെൽട്രോൺ ടൂൾ റൂമിന് 20 കോടി രൂപയുടെ ഓർഡർ എൻ.പി. ഒ.എൽ നൽകിയിട്ടുണ്ട്. 18 കോടി രൂപയുടെ ഓർഡർ ഈ വർഷം ലഭിക്കും.കരകുളം കെൽട്രോണിന് എൽ.പി.ഒ. എല്ലിൽ നിന്ന് രണ്ട് ഉപകരണ നിർമ്മാണ ഓർഡറുകൾ ഇപ്പോൾ ലഭിച്ചിട്ടുണ്ട്. ഡിസ്ട്രസ് സോണാർ സിസ്റ്റം, അണ്ടർവാട്ടർ ടെലഫോൺ എന്നിവയാണവ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News