Kerala Congress: രണ്ടില ചിഹ്നത്തിൽ ജോസഫ് വിഭാ​ഗം നൽകിയ അപ്പീലിൽ ഇന്ന് ഹൈക്കോടതി വിധി പറയും

സിങ്കിൾ ബഞ്ചിന്റെ നടപടി പുന: പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ജോസഫിന്റെ ഹർജി.

Written by - Zee Malayalam News Desk | Last Updated : Feb 22, 2021, 08:51 AM IST
  • നവംബർ 20 നാണ് ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ഹൈക്കോടതി സിംഗിൾ ബഞ്ച് ശരി വയ്ക്കുകയും പിജെ ജോസഫിന്റെ ഹർജി തള്ളുകയും ചെയ്തത്
  • ഭരണഘടനാ സ്ഥാപനമായ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങളിൽ കോടതി ഇടപെടുന്നില്ല എന്ന വിലയിരുത്തലിലായിരുന്നു സിംഗിൾ ബഞ്ചിന്റെ വിധി
  • ഇതിനെതിരായണ് ഇന്ന് വിധി വരുമോ എന്ന് കരുതുന്നത്
Kerala Congress: രണ്ടില ചിഹ്നത്തിൽ ജോസഫ് വിഭാ​ഗം നൽകിയ അപ്പീലിൽ ഇന്ന് ഹൈക്കോടതി വിധി പറയും

കൊച്ചി : കേരള കോൺ​ഗ്രസ്സ് (എം)ലെ പടല പിണക്കങ്ങളും, പാർട്ടി വിടലുകൾക്കും പുറമെ ചിഹ്നം സംബന്ധിച്ചുള്ള തർക്കത്തിൽ വിധി ഇന്നറിയാം. കാലാകാലങ്ങളായി താനും തന്റെ പാർട്ടിയുടെ ചിഹ്നം തനിക്ക് തന്നെ വേണമെന്ന് പറഞ്ഞ ജോസ് കെ മാണിക്ക്(Jose K Mani) അനുകൂലമായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. തുടർന്ന് പി.ജെ ജോസഫ് അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ സിങ്കിൾ ബഞ്ച് ഇത് ശരിവെച്ചിരുന്നു.

എന്നാൽ വിധി ശരിവെച്ച സിങ്കിൽ ബഞ്ചിന്റെ(High Court) നടപടി പുന: പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ജോസഫിന്റെ ഹർജി. ഡിവിഷൻ ബഞ്ചാണ് ഹർജി പരിശോധിക്കുന്നത്.ഭരണഘടനാ സ്ഥാപനമായ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാരങ്ങളിൽ കോടതി ഇടപെടുന്നില്ലാ എന്ന് വിലയിരുത്തലിലായിരുന്നു അന്ന് സിംഗിൾ ബെഞ്ചിന്റെ വിധി.

ALSO READ: കോൺഗ്രസിൽ കൂട്ടരാജി; 13 നേതാക്കൾ ബിജെപിയിലേക്ക്

കഴിഞ്ഞ നവംബർ 20 നാണ് ജോസ് കെ മാണി(Jose K Mani) വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ഹൈക്കോടതി സിംഗിൾ ബഞ്ച് ശരി വയ്ക്കുകയും ഇതിനെതിരായ പിജെ ജോസഫിന്റെ ഹർജി തള്ളുകയും ചെയ്തത്. ഭരണഘടനാ സ്ഥാപനമായ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങളിൽ കോടതി ഇടപെടുന്നില്ല എന്ന വിലയിരുത്തലിലായിരുന്നു സിംഗിൾ ബഞ്ചിന്റെ വിധി.തുടർന്ന് സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജോസഫ് അപ്പീലുമായി ഡിവിഷൻ ബഞ്ചിനെ സമീപിക്കുകയായിരുന്നു.
 
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News