Heavy Rain In Kerala: മഴ ശക്തം, വ്യാപക നാശനഷ്ടം; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Heavy Rain Continues In Kerala: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇടുക്കിയിൽ രാത്രി യാത്രയ്ക്ക് ഏർപ്പെടുത്തിയ നിരോധനം തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Jun 26, 2024, 10:08 PM IST
  • കേരള തീരത്ത് പടിഞ്ഞാറൻ, തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുകയാണ്
  • ഇതിന്റെ ഫലമായി അടുത്ത മൂന്ന് ദിവസം വരെ അതിശക്തമായതോ അതിതീവ്രമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്
Heavy Rain In Kerala: മഴ ശക്തം, വ്യാപക നാശനഷ്ടം; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഇടുക്കി, വയനാട്, പത്തനംതിട്ട, എറണാകുളം ജില്ലകളിലും ആലപ്പുഴ ചേർത്തല താലൂക്കിലും  പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക് നാളെ (27 ജൂൺ) അവധിയായിരിക്കും.

തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കടലോര, കായലോര, മലയോര മേഖലയിലേക്കുള്ള അവശ്യ സർവ്വീസുകൾ ഒഴികെയുള്ള ഗതാഗതം ക്വാറിയിങ്, മൈനിംഗ് പ്രവർത്തനങ്ങൾ നിരോധിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ മേഖലകളിൽ വിനോദ സഞ്ചാരവും നിരോധിച്ചിച്ചതായി ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവിൽ വ്യക്തമാക്കി.

ALSO READ: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇടുക്കിയിൽ രാത്രി യാത്രയ്ക്ക് ഏർപ്പെടുത്തിയ നിരോധനം തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കേരള തീരത്ത് പടിഞ്ഞാറൻ, തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുകയാണ്. ഇതിന്റെ ഫലമായി അടുത്ത മൂന്ന് ദിവസം വരെ അതിശക്തമായതോ അതിതീവ്രമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, ഇടുക്കി, എറണാകുളം, പത്തനംതിട്ട,  തിരുവനന്തപുരം ജില്ലകളിൽ 26ന് ഓറഞ്ച്  അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 27ന്  കണ്ണൂർ, വയനാട്  ജില്ലകളിൽ  ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 ALSO READ: സംസ്ഥാനത്ത് മഴ ശക്തമാകുന്നു; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരള തീരത്ത് കാലവർഷക്കാറ്റ്  മണിക്കൂറിൽ പരമാവധി 45-55  കിലോമീറ്റർ വരെ വേഗതയിൽ വീശുന്നതിനാൽ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ ഈ വർഷത്തെ കാലവർഷ സീസണിലെ സംസ്ഥാനത്തെ ഏറ്റവും കൂടിയ മഴ 26ന് രേഖപ്പെടുത്തി. ശരാശരി 69.6 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News