Gold Rate today: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസമായി സ്വര്‍ണവില കുറയുകയാണ്. ചൊവ്വാഴ്ച്ച സ്വര്‍ണ വിപണിയില്‍ 280 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്ന് വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയുടെ കുറവുണ്ടായി.
ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 37,160 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 10 രൂപ കുറഞ്ഞ് 4,645 രൂപയിലെത്തി. കൂടാതെ, 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും 10 രൂപ കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3,835 രൂപയാണ്.
Also Read: Monkeypox Update: ഡല്‍ഹിയില്‍ മങ്കിപോക്സ് കേസ് വീണ്ടും? ഒരാള്‍ കൂടി ആശുപത്രിയിൽ
ജൂലൈ മാസം തുടക്കം മുതല്‍ സ്വര്‍ണവില ചാഞ്ചാടി നില്‍ക്കുകയായിരുന്നു. ജൂലൈ 5 നാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 38,480 രേഖപ്പെടുത്തിയത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില 16, 17, 18 തിയതികളില്‍ രേഖപ്പെടുത്തിയ 36,960 രൂപയാണ്.
Also Read: Gold Rate Today July 21: സ്വര്‍ണവിലയില്‍ വന്‍ ഇടിവ്, നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണം
അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 90 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 62 രൂപയാണ്.
വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ എന്നും ഏറ്റവും സുരക്ഷിത നിക്ഷേപമായാണ് ജനങ്ങള്‍ കാണുന്നത്. അതിനാല്‍ സ്വര്‍ണവില ഉയരുന്നത് ഡിമാന്‍ഡിനെ ബാധിക്കുന്നില്ല എന്നതാണ് വസ്തുത.
നിക്ഷേപം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. ആഗോളവിപണിയില്‍ ഡോളറിന്‍റെ മൂല്യം, പലിശ നിരക്കുകളിലെ വ്യത്യാസം, തുടങ്ങിയ ഘടകങ്ങള്‍ സ്വര്‍ണവിലയെ ബാധിക്കുന്നുണ്ട്. ഡോളര്‍ ശക്തിയാര്‍ജിച്ചതും സ്വര്‍ണത്തിന് തിരിച്ചടിയായി. സ്വര്‍ണത്തിന്‍റെ രാജ്യാന്തര വില, ഡോളര്‍ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...