Thiruvananthapuram : മുൻ സിപിഎം സംസ്ഥാന സെക്രട്ടറി (CPM State Secretary) കോടിയേരി ബാലകൃഷ്ണനെ (Kodiyeri Balakrishnan) സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ (Deshabhimani) ചീഫ് എഡിറ്ററായി നിയോഗിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രിസഭയിൽ (Pinarayi 2.0) പി രാജീവിനെ (P Rajeev) ഉൾപ്പെടുത്തിയതോടെയാണ് കോടിയേരിയെ ദേശാഭിമാനിയുടെ ചീഫ് എഡിറ്ററിന്റെ ചുമതല നൽകുന്നത്.
കഴിഞ്ഞ വർഷം നവംബറിലായിരുന്ന് കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെക്കുന്നത്. മകൻ ബിനോഷ് കോടേയേരി കർണാടകയിൽ മയക്ക് മരുന്ന് കേസിൽ അറസ്റ്റിലായ സാഹചര്യത്തിൽ ആരോഗ്യ കാരണങ്ങൾ എന്ന് പറഞ്ഞു കൊണ്ടായിരുന്നു കോടിയേരി സെക്രട്ടറി സ്ഥാനം രാജിവെക്കുന്നത്.
എന്നാൽ ഇതുവരെ സിപിഎം മറ്റൊരാളെ സെക്രട്ടറി സ്ഥാനത്തേക്ക് നിയമിച്ചിട്ടുമില്ല. എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ ആക്ടിങ് സെക്രട്ടറിയായി തന്നെ തുടരുകയാണ്.
ALSO READ : വീണ ജോർജ് ആരോഗ്യ മന്ത്രിയാകും; KK Shailaja യുടെ വിടവ് നികത്താൻ Veena George ന് ആകുമോ?
അതേസമയം കോടിയേരിയെ വീണ്ടും സംസ്ഥാന സെക്രട്ടറിയായി നിയമിക്കാൻ സാധ്യത ഉണ്ടെന്ന് വിവിധ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന് സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇക്കാര്യം സൂചിപ്പിച്ചായിരുന്നു. ആരോഗ്യം വീണ്ടെടുത്ത സാഹചര്യത്തിലാണ് കോടിയേരിയെ വീണ്ടും പരിഗണിക്കുന്നത്.
നിയമസഭ തിരഞ്ഞെടുപ്പിൽ പിണറായി വിജയനൊപ്പം പിന്നിൽ നിന്ന് എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്ന കോടിയേരിയായിരുന്നു. സഖ്യകക്ഷികളുമായിട്ടുള്ള ചർച്ചയും എല്ലാ കോടിയേരിയുടെ നേതൃത്വത്തിലായിരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA