കൊച്ചി: തിരഞ്ഞെടുപ്പ് അടുത്തപ്പോൾ എൽഡിഎഫിന് തലവേദന കൂടുന്നു. ഇപ്പോഴിതാ സ്വർണ്ണക്കടത്ത് കേസിൽ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയ്ക്ക് (Vinodini Kodiyeri) കസ്റ്റംസ് നോട്ടീസ് ലഭിച്ചിരിക്കുകയാണ്. അടുത്ത ആഴ്ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകണമെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്.
യൂണിടാക് എംഡിയായ സന്തോഷ് ഈപ്പന്‍ സ്വപ്നയ്ക്ക് (Swapna Suresh) കൊടുത്ത 6 ഐഫോണുകളിൽ ഒന്ന് ഉപയോഗിച്ചത് വിനോദിനിയാണെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ഏതാണ്ട് 1.13 ലക്ഷമാണ് ഈ ഫോണിന്റെ വില.
സന്തോഷ് ഈപ്പൻ നൽകിയ ഫോണുകളിലെ ഏറ്റവും വില കൂടിയ ഫോൺ ആയിരുന്നു ഇത്. കേസ് വിവാദമായതോടെ ഈ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നുവെങ്കിലും സാങ്കേതിക വിദ്യയുടെ സഹായത്തോടെ കസ്റ്റംസ് സിം കാർഡും ആളെയും കണ്ടെത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
Also Read: Dollar Smuggling Case: സ്പീക്കറിന് ഇത്തവണ കുരുക്ക് മുറുകുമോ? 12 ന് ഹാജരാകാൻ നിർദ്ദേശം
ഈ ഫോൺ മൂന്നു കേസുകളിലും ഇടപെട്ടത്തിന് കൈക്കൂലിയായിട്ടാണ് സന്തോഷ് ഈപ്പൻ നൽകിയത് എന്നൊരു റിപ്പോർട്ടും ഉണ്ട്. കസ്റ്റംസിന്റെ വിനോദിനിക്ക് (Vinodini Kodiyeri) വന്ന ഈ നോട്ടീസ് സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കും എന്ന കാര്യത്തിൽ സംശയമില്ല.
ഇതിനിടയിൽ സ്പീക്കറിനും മുഖ്യനും ഡോളർകടത്ത് കേസിൽ പങ്കുണ്ടെന്ന സ്വപ്നയുടെ മൊഴി കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. കൂടാതെ ഇതിനെതിരെ എൽഡിഎഫ് മാർച്ച് (LDF March) തുടങ്ങാനിരിക്കെയാണ് കസ്റ്റംസിന്റെ ഈ വെളിപ്പെടുത്തൽ.
സ്വപ്നയുടെ കൈവശമുണ്ടായിരുന്ന ഈ ഫോണുകൾ എങ്ങനെ വിനോദിനിയുടെ കയ്യിലെത്തി എന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. മാത്രമല്ല ഫോണിൽ ഉപയോഗിച്ച സിം വിനോദിനിയുടെ പേരിലുള്ളതാണെന്ന് കസ്റ്റംസിന് വ്യക്തതയുണ്ട്. ഇത് IMEI നമ്പർ വച്ചുള്ള പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. എന്തായാലും കൂനിൻമേൽ കുരു എന്ന അവസ്ഥയായിരിക്കുകയാണ് പാർട്ടിക്കിപ്പോൾ എന്ന കാര്യത്തിൽ സംശയമില്ല.
ഇതിനിടയിൽ സ്പീക്കറിനും മുഖ്യനും ഡോളർകടത്ത് കേസിൽ പങ്കുണ്ടെന്ന സ്വപ്നയുടെ മൊഴി കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. കൂടാതെ ഇതിനെതിരെ എൽഡിഎഫ് മാർച്ച് തുടങ്ങാനിരിക്കെയാണ് കസ്റ്റംസിന്റെ ഈ വെളിപ്പെടുത്തൽ.
സ്വപ്നയുടെ കൈവശമുണ്ടായിരുന്ന ഈ ഫോണുകൾ എങ്ങനെ വിനോദിനിയുടെ കയ്യിലെത്തി എന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. മാത്രമല്ല ഫോണിൽ ഉപയോഗിച്ച സിം വിനോദിനിയുടെ പേരിലുള്ളതാണെന്ന് കസ്റ്റംസിന് വ്യക്തതയുണ്ട്. ഇത് IMEI നമ്പർ വച്ചുള്ള പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. എന്തായാലും കൂനിൻമേൽ കുരു എന്ന അവസ്ഥയായിരിക്കുകയാണ് പാർട്ടിക്കിപ്പോൾ എന്ന കാര്യത്തിൽ സംശയമില്ല.
Also Read: LDF March: എൽഡിഎഫ് പ്രവർത്തകർ ഇന്ന് കസ്റ്റംസ് ഓഫീസുകളിലേക്ക് മാർച്ച് നടത്തും
ഇതിനിടയിൽ ഡോളർക്കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ 12 ന് ചോദ്യം ചെയ്യാൻ ഹാരാജരാകൻ കസ്റ്റംസ് നോട്ടീസ് നൽകിയിട്ടുണ്ട്. സ്പീക്കർ പി ശ്രീരാമകൃഷ്ണൻ കോൺസുലർ ജനറൽ വഴി ഡോളർ കടത്ത് നടത്തിയെന്നും ഗൾഫിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഈ പണം നിക്ഷേപിച്ചുവെന്നുമാണ് കേസ്.
ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഉടമകളുടെ മൊഴി കസ്റ്റംസ് (Cutoms) ശേഖരിച്ചിട്ടുണ്ട്. കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴിയുടെ (Swapna Suresh) അടിസ്ഥാനത്തിലാണ് ഈ നടപടി. കേസിൽ മുഖ്യമന്ത്രിക്കും സ്പീക്കറിനും നേരിട്ട് പങ്കുണ്ടെന്നാണ് സ്വപ്ന സുരേഷ് മൊഴി നൽകിയിരിക്കുന്നത്.
മാത്രമല്ല സ്വർണ്ണക്കടത്ത് കേസിൽ (Gold Smuggling Case) അന്വേഷണം നേരിടുന്ന UAE കോൺസുൽ ജനറലുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്നും സ്പീക്കറുടെയും കോൺസുൽ ജനറലിന്റെയുമിടയിൽ സംസാരിച്ചത് താനായിരുന്നുവെന്നും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്.
മാത്രമല്ല സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം നേരിടുന്ന UAE കോൺസുൽ ജനറലുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്നും സ്പീക്കറുടെയും കോൺസുൽ ജനറലിന്റെയുമിടയിൽ സംസാരിച്ചത് താനായിരുന്നുവെന്നും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.