Sharon Murder Case: ഗ്രീഷ്മയ്ക്ക് പരോളും ജാമ്യവും എന്ന് കിട്ടും? അട്ടക്കുളങ്ങര ജയിലിലെ 'ഒന്നാം നമ്പർ പ്രതി'യായി ഗ്രീഷ്മ

Sharon raj murder case: ​ഗ്രീഷ്മ കുറ്റക്കാരിയാണെന്ന കോടതി വിധിക്ക് പിന്നാലെ ജാമ്യം റദ്ദാക്കി ​ഗ്രീഷ്മയെ വീണ്ടും ജയിലിൽ എത്തിച്ചു. ഇതിന് ശേഷമാണ് ശിക്ഷാവിധിയുണ്ടായത്.

Written by - Zee Malayalam News Desk | Last Updated : Jan 22, 2025, 05:07 PM IST
  • 2022 ഒക്ടോബർ 14ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്
  • ഷാരോൺ രാജിനെ ​ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം നൽകി കൊലപ്പെടുത്തുകയായിരുന്നു
Sharon Murder Case: ഗ്രീഷ്മയ്ക്ക് പരോളും ജാമ്യവും എന്ന് കിട്ടും? അട്ടക്കുളങ്ങര ജയിലിലെ 'ഒന്നാം നമ്പർ പ്രതി'യായി ഗ്രീഷ്മ

തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് അട്ടക്കുളങ്ങര ജയിലിൽ എത്തിയ ​ഗ്രീഷ്മയ്ക്ക് ഒന്നാം നമ്പറാണ് ലഭിച്ചത്. 2025ൽ ശിക്ഷിക്കപ്പെട്ട് അട്ടക്കുളങ്ങര വനിതാ ജയിലിൽ എത്തിയ ആദ്യത്തെ പ്രതി ​ഗ്രീഷ്മയാണ്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ​ഗ്രീഷ്മയെ അട്ടക്കുളങ്ങര ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്.

സി 1/25 എന്ന നമ്പറാണ് ജയിലിൽ ​ഗ്രീഷ്മയ്ക്ക് നൽകിയിരിക്കുന്നത്. വിവിധ കേസുകളിൽ റിമാൻഡിൽ കഴിയുന്ന പ്രതികൾക്കൊപ്പം 11-ാം നമ്പർ സെല്ലിലാണ് നിലവിൽ ​ഗ്രീഷ്മയെ പാർപ്പിച്ചിരിക്കുന്നത്. ഷാരോൺ വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടാണ് ​ഗ്രീഷ്മ വീണ്ടും അട്ടക്കുളങ്ങര ജയിലിൽ എത്തിയിരിക്കുന്നത്.

ALSO READ: '​ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജ‍ഡ്ജിയുടെ കട്ടൗട്ടിൽ പാലഭിഷേകം'

ഹൈക്കോടതി കേസ് പരി​ഗണിക്കുന്നത് വരെ ​ഗ്രീഷ്മയ്ക്ക് ജാമ്യമോ പരോളോ ലഭിക്കില്ല. വിധിയുടെ പകർപ്പ് ലഭിച്ചാൽ ഒരു മാസത്തിനകം ഹൈക്കോടതിയിൽ അപ്പീൽ നൽകാം. ഹൈക്കോടതിയുടെ രണ്ടം​ഗ ബെഞ്ച് കേസ് പരി​ഗണിക്കേണ്ടതുണ്ട്. സാധാരണ വധശിക്ഷ ലഭിച്ചവരുടെ അപ്പീൽ അഞ്ച് വർഷം കഴിഞ്ഞേ പരി​ഗണിക്കാറുള്ളൂ. ഹൈക്കോടതി വധശിക്ഷ വിധിച്ചാൽ സുപ്രീംകോടതിയെ സമീപിക്കാം.

കോടതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ​ഗ്രീഷ്മയെ ജാമ്യം റദ്ദാക്കി വീണ്ടും ജയിലിൽ എത്തിച്ചത്. ഇതിന് ശേഷമായിരുന്നു ശിക്ഷാവിധി. റിമാൻഡ് തടവുകാർക്കൊപ്പമാണ് ​ഗ്രീഷ്മയെ പാർപ്പിച്ചിരുന്നത്. വധശിക്ഷ വിധിച്ചതിന് ശേഷം 11-ാം നമ്പർ സെല്ലിലേക്ക് മാറ്റുകയായിരുന്നു.

ALSO READ: പുതുവർഷത്തിലെ ആദ്യ തടവുകാരിയായി ഗ്രീഷ്മ, സഹതടവുകാർ റിമാൻഡ് പ്രതികൾ

2022 ഒക്ടോബർ 14ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കൊല്ലപ്പെട്ട ഷാരോൺ രാജിനെ ​ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തിൽ കളനാശിനി കലർത്തി നൽകി കൊലപ്പെടുത്തുകയായിരുന്നു. പ്രണയബന്ധത്തിൽ നിന്ന് പിന്മാറാത്തതിനെ തുടർന്നാണ് കൊലപ്പെടുത്തിയത്. കഷായം കുടിച്ചതിനെ തുടർന്ന് 11 ദിവസം ചികിത്സയിലായിരുന്ന ഷാരോൺ മരണത്തിന് കീഴടങ്ങി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News