Kadinamkulam Woman Murder: കഠിനംകുളം കൊലപാതകം; സ്കൂട്ടർ കിട്ടി, പ്രതിയെവിടെ? അന്വേഷണം ഊർജിതം

കൊല നടത്തിയ ശേഷം പ്രതി രക്ഷപ്പെടാൻ ഉപയോ​ഗിച്ച സ്കൂട്ടർ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തി.

Written by - Zee Malayalam News Desk | Last Updated : Jan 22, 2025, 10:59 AM IST
  • കഠിനംകുളം സ്വദേശി ആതിരയെ (30) ആണ് രാവിലെ പതിനൊന്നരയോടെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
  • അമ്പലത്തിൽ പോയ ഭർത്താവ് മടങ്ങിയെത്തിയപ്പോഴാണ് ആതിരയെ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്.
  • ആതിരയെ കൊന്നത് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്താണെന്ന നിഗമനത്തിലാണ് പൊലീസ്.
Kadinamkulam Woman Murder: കഠിനംകുളം കൊലപാതകം; സ്കൂട്ടർ കിട്ടി, പ്രതിയെവിടെ? അന്വേഷണം ഊർജിതം

തിരുവനന്തപുരം: കഠിനംകുളത്ത് യുവതി കഴുത്തിൽ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിയെ പിടികൂടാനാകാതെ പൊലീസ്. ഇന്നലെ, ജനുവരി 21നാണ് സംഭവം. കഠിനംകുളം സ്വദേശി ആതിരയെ (30) ആണ് രാവിലെ പതിനൊന്നരയോടെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്പലത്തിൽ പോയ ഭർത്താവ് മടങ്ങിയെത്തിയപ്പോഴാണ് ആതിരയെ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. ആതിരയെ കൊന്നത് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്താണെന്ന നിഗമനത്തിലാണ് പൊലീസ്. 

അതേസമയം കൃത്യം നടത്തിയ ശേഷം പ്രതി രക്ഷപ്പെടാൻ ഉപയോ​ഗിച്ച യുവതിയുടെ സ്കൂട്ടർ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തി. അന്വേഷണം നടക്കുന്നതിനിടെ ഇന്നലെ വൈകുന്നേരത്തോടെയാണ് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറിനു സമീപം അന്വേഷണ സംഘം സ്കൂട്ടർ കണ്ടെത്തിയത്. കൊലയ്ക്ക് ശേഷം വീട്ടിലുണ്ടായിരുന്ന സ്കൂട്ടറുമായി പ്രതി രക്ഷപ്പെടകയായിരുന്നു. ഇയാൾ ട്രെയിനിൽ രക്ഷപ്പെട്ടെന്നാണ് പോലീസ് നിഗമനം. സ്റ്റേഷനിലെത്തിച്ച സ്കൂട്ടർ ഇന്ന് പരിശോധിക്കും.

Also Read: Wayanad Landslide: വയനാട് ദുരന്തം; കാണാതായ 32 പേരുടെ പട്ടിക അം​ഗീകരിച്ചു, ഇതുവരെ കണ്ടെടുത്തത് 454 മൃതദേഹങ്ങൾ

അതിനിടെ പെരുമാതുറയിൽ ഇയാൾ താമസിച്ചിരുന്ന വീട് പോലീസ് കണ്ടെത്തിയിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരമാണ് ഇവിടെ നിന്നും ഇയാൾ പുറത്തുപോയത്. പിന്നീട് മടങ്ങിയെത്തിയിട്ടില്ല. വീട് വാടകയ്ക്കെടുത്തിട്ട് കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളൂ എന്നാണ് വിവരം. ഈ വീടും പൊലീസ് ഇന്ന് തുറന്നു പരിശോധിക്കും. തിരുവനന്തപുരം റൂറൽ എസ് പി യും സംഘവും, ആറ്റിങ്ങൽ DySPയും സംഘവും, ഡാൻസാഫ് സംഘം, കഠിനംകുളം - ചിറയിൻകീഴ് പോലീസ് എന്നിങ്ങനെ നാല് സംഘങ്ങളായിട്ടാണ് പ്രതിക്കായി അന്വേഷണം നടക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News