Love Under Construction: അജു വർഗീസും നീരജ് മാധവും ഒന്നിക്കുന്നു; 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഫസ്റ്റ് ലുക്ക് പുറത്ത്

Love Under Construction: പ്രണയവും കോമഡിയും കോർത്തിണക്കിയ ഈ സീരീസിന്റെ സ്ട്രീമിംഗ് ഉടൻ ആരംഭിക്കും

Written by - Zee Malayalam News Desk | Last Updated : Jan 22, 2025, 09:21 PM IST
  • പ്രണയവും കോമഡിയും കോർത്തിണക്കിയ ഈ സീരീസിന്റെ സ്ട്രീമിംഗ് ഉടൻ ആരംഭിക്കും.
  • അജു വർഗീസും, നീരജ് മാധവും, ഗൗരി ജി. കിഷനുമാണ് സീരിസിലെ പ്രധാന കഥാപാത്രങ്ങള്‍
Love Under Construction: അജു വർഗീസും നീരജ് മാധവും ഒന്നിക്കുന്നു; 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഫസ്റ്റ് ലുക്ക് പുറത്ത്

ഡിസ്‌നി + ഹോട്സ്റ്റാറിന്റെ ആറാമത്തെ മലയാളം സീരീസായ ലവ് അണ്ടർ കൺസ്ട്രക്ഷന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. പ്രണയവും കോമഡിയും കോർത്തിണക്കിയ ഈ സീരീസിന്റെ സ്ട്രീമിംഗ് ഉടൻ ആരംഭിക്കും. അജു വർഗീസും, നീരജ് മാധവും, ഗൗരി ജി. കിഷനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന  സീരീസിൽ മലയാളത്തിലെ പ്രമുഖ മുൻനിര താരനിര തന്നെ അണിനിരക്കുന്നുണ്ട്.

ഒരു ചെറുപ്പക്കാരന്റെ സ്വപ്നമായ ഒരു വീട്, അതിനൊപ്പം ജീവിതത്തിൽ എത്തിയ പ്രണയം, ഈ രണ്ടും ഒരുമിച്ച് മുന്നോട്ട് കൊണ്ടു പോകാനുള്ള ശ്രമത്തിനിടെ നേരിടുന്ന സമ്മർദ്ദങ്ങളാണ് ഈ കോമഡി വെബ് സീരീസിൽ പ്രമേയമാകുന്നത്. വിഷ്ണു ജി. രാഘവ് രചനയും സംവിധാനവും ചെയ്തിരിക്കുന്ന ഈ സീരീസിന്റെ സംഗീത സംവിധാനം ഗോപി സുന്ദറാണ്. 

രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്ത് നിർമിച്ചിരിക്കുന്ന റൊമാന്റിക് കോമഡി വിഭാഗത്തിൽ പെടുന്ന സീരിസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്താണ്. പി.ആർ.ഒ : റോജിൻ കെ റോയ്. മാർക്കറ്റിംഗ് : ടാഗ് 360 ഡിഗ്രീ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News