CPM: ആലപ്പുഴ സിപിഎമ്മിൽ ഉൾപാർട്ടി പോര്; പ്രവർത്തകർ കൂട്ടത്തോടെ പാർട്ടി വിടുന്നു

Alappuzha CPM: സിപിഎമ്മിലെ  ഉൾ പാർട്ടി പോരിനെ തുടർന്ന് കുട്ടനാട്ടിലെ രാമങ്കരിയിലും മുട്ടാറിലും കഴിഞ്ഞ ദിവസം പ്രവർത്തകർ കൂട്ടത്തോടെ പാർട്ടി വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് തകഴിയിലും വിഭാഗീയത രൂക്ഷമാകുന്നത്.

Written by - Zee Malayalam News Desk | Last Updated : Jan 2, 2023, 08:44 AM IST
  • മങ്കരിയിൽ 46 പ്രവർത്തകരും മുട്ടാറിൽ 40 പ്രവർത്തകരുമാണ് കഴിഞ്ഞ ദിവസം കൂട്ടത്തോടെ പാർട്ടി വിട്ടു പ്രതിഷേധിച്ചത്
  • കുട്ടനാട്ടിൽ രാമങ്കരി, മുട്ടാർ, കൈനകരി എന്നീ പഞ്ചായത്തുകൾക്കു പുറമേ തകഴിയിലും ഇപ്പോൾ പാർട്ടിയിലെ വിഭാഗീയത രൂക്ഷമായിരിക്കുകയാണ്
  • തകഴിയിൽ മഹിളാ അസോസിയേഷൻ മുൻ ഏരിയ സെക്രട്ടറി ഉൾപ്പെടെയുള്ള പ്രാദേശിക നേതാക്കൾ രാജിക്കത്ത് നൽകി
CPM: ആലപ്പുഴ സിപിഎമ്മിൽ ഉൾപാർട്ടി പോര്; പ്രവർത്തകർ കൂട്ടത്തോടെ പാർട്ടി വിടുന്നു

ആലപ്പുഴ: ആലപ്പുഴ സിപിഎമ്മിൽ ഉൾപാർട്ടി പോരിനെ തുടർന്ന് പ്രവർത്തകർ പാർട്ടി വിടുന്നത് തുടരുന്നു. കുട്ടനാട് ഏരിയ കമ്മിറ്റിക്കു പുറമേ തകഴി ഏരിയാ കമ്മറ്റിയിലും വിഭാഗീയതയെ തുടർന്ന് കൂട്ടത്തോടെ പ്രവർത്തകർ പാർട്ടി വിടുന്നത് തുടരുകയാണ്. സിപിഎമ്മിലെ  ഉൾ പാർട്ടി പോരിനെ തുടർന്ന് കുട്ടനാട്ടിലെ രാമങ്കരിയിലും മുട്ടാറിലും കഴിഞ്ഞ ദിവസം പ്രവർത്തകർ കൂട്ടത്തോടെ പാർട്ടി വിട്ടിതിന് പിന്നാലെയാണ് തകഴിയിലും വിഭാഗീയത രൂക്ഷമാകുന്നത്.

രാമങ്കരിയിൽ 46 പ്രവർത്തകരും മുട്ടാറിൽ 40 പ്രവർത്തകരുമാണ് കഴിഞ്ഞ ദിവസം കൂട്ടത്തോടെ പാർട്ടി വിട്ടു പ്രതിഷേധിച്ചത്. കുട്ടനാട്ടിൽ രാമങ്കരി, മുട്ടാർ, കൈനകരി എന്നീ പഞ്ചായത്തുകൾക്കു പുറമേ തകഴിയിലും ഇപ്പോൾ പാർട്ടിയിലെ വിഭാഗീയത എല്ലാ അതിർവരമ്പുകളും ഭേദിച്ച് രൂക്ഷമായിരിക്കുകയാണ്. തകഴിയിൽ മഹിളാ അസോസിയേഷൻ മുൻ ഏരിയ സെക്രട്ടറി ഉൾപ്പെടെയുള്ള പ്രാദേശിക നേതാക്കൾ രാജിക്കത്ത് നൽകി. 15 പേരുള്ള ലോക്കൽ കമ്മിറ്റിയിൽ ഒമ്പത് പേരും രാജിസന്നദ്ധത അറിയിച്ചിരിക്കുകയാണ്.

ALSO READ: Saji Cheriyan: സജി ചെറിയാന് വീണ്ടും മന്ത്രിയാകാൻ തടസമില്ല; സത്യപ്രതിജ്ഞ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർക്ക് തള്ളാനാകില്ലെന്ന് നിയമോപദേശം

കൂടാതെ 10 സജീവ പ്രവർത്തകരും പാർട്ടിയിൽ നിന്നും മാറി നിൽക്കുന്നു. വിഭാഗീയതയെ തുടർന്ന് പാർട്ടി നടത്തേണ്ട ശിൽപശാല ഇതുവരെ ആരംഭിച്ചിട്ടില്ല. ലോക്കൽ കമ്മിറ്റി കൂടിയിട്ട് മാസങ്ങളായി. പാർട്ടി ആഹ്വാന പ്രകാരം ഗവർണർക്കെതിരെ നടത്തേണ്ട പ്രതിഷേധ പരിപാടി നടത്തിയിട്ടില്ല. സി പി എം ഭരിക്കുന്ന തകഴിയിൽ പഞ്ചായത്ത് പ്രസിഡന്റിനെതിരെ വൈസ് പ്രസിഡന്റ് സമരം ചെയ്യുന്ന സ്ഥിതി വരെ വിഭാ​ഗീയതയെ തുടർന്ന് ഉണ്ടായിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News