CPM: അൻവർ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി, പാർട്ടിയെ സ്നേഹിക്കുന്നവർ അൻവറിനെതിരെ രം​ഗത്തിറങ്ങണം; പോരിനിറങ്ങി സിപിഎം

MV Govindan: പാർട്ടിയെ സ്നേഹിക്കുന്നവർ അൻവറിനെതിരെ രം​ഗത്ത് വരണമെന്നും എംവി ​ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Sep 27, 2024, 05:09 PM IST
  • അൻവറിന് കമ്മ്യൂണിസ്റ്റ് സംവിധാനത്തെ കുറിച്ച് ധാരണയില്ല
  • അൻവർ കോൺ​ഗ്രസ് പാരമ്പര്യമുള്ളയാൾ
  • സാധാരണക്കാരുടെ വികാരം ഉൾക്കൊണ്ടല്ല അൻവർ സംസാരിക്കുന്നതെന്നും എംവി ​ഗോവിന്ദൻ
CPM: അൻവർ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി, പാർട്ടിയെ സ്നേഹിക്കുന്നവർ അൻവറിനെതിരെ രം​ഗത്തിറങ്ങണം; പോരിനിറങ്ങി സിപിഎം

ന്യൂഡൽഹി: അൻവറിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. അൻവർ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലിയായി. പാർട്ടിയെയും സർക്കാരിനെയും തകർക്കാനുള്ള ശ്രമം ഏൽക്കില്ല. പാർട്ടിയെ സ്നേഹിക്കുന്നവർ അൻവറിനെതിരെ രം​ഗത്ത് വരണമെന്നും എംവി ​ഗോവിന്ദൻ ഡൽഹിയിൽ കേരള ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അൻവറിന് കമ്മ്യൂണിസ്റ്റ് സംവിധാനത്തെ കുറിച്ച് ധാരണയില്ല. അൻവർ കോൺ​ഗ്രസ് പാരമ്പര്യമുള്ളയാൾ. സാധാരണക്കാരുടെ വികാരം ഉൾക്കൊണ്ടല്ല അൻവർ സംസാരിക്കുന്നത്. അൻവറിന പ്രതിരോധിക്കാൻ സഖാക്കളും പാർട്ടിയെ സ്നേഹിക്കുന്നവരും രം​ഗത്തിറങ്ങണമെന്നും ആഹ്വാനം. അൻവർ ശരിയിൽ നിന്ന് വിപരീതമായി പോകുന്നുവെന്നും എംവി ​ഗോവിന്ദൻ.

പിവി അൻവറിന് പാർട്ടിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിച്ചുവെന്ന് എംവി ​ഗോവിന്ദൻ പറ‍ഞ്ഞു. അം​ഗം പോലുമല്ലാത്ത അൻവറിനെതിരെ പാർട്ടി എന്ത് നടപടിയെടുക്കുമെന്നും എംവി ​ഗോവിന്ദൻ ചോദിച്ചു. അൻവറിനെ പുറന്തള്ളണമെന്ന അഭിപ്രായം അന്നും ഇന്നും പാർട്ടിക്ക് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: സംശയിച്ചത് ശരിയായി, അൻവറിന്റെ ആരോപണങ്ങൾ എൽഡിഎഫിന്റെ ശത്രുക്കൾ പ്രചരിപ്പിക്കുന്നത്; എംഎൽഎയെ തള്ളി മുഖ്യമന്ത്രി

അൻവറിന്റെ പരാതിയിൽ ശരിയായ നടപടി സ്വീകരിച്ച് മുന്നോട്ട് പോകുന്ന ഘട്ടത്തിലാണ് പാർട്ടിക്കും സർക്കാരിനും എതിരെ വലതുപക്ഷ മാധ്യമങ്ങൾ നടത്തുന്ന പ്രചാരണങ്ങൾ അൻവർ ഏറ്റുപിടിച്ച് മുന്നോട്ട് പോകുന്നത്. തെറ്റ് തിരുത്തി കൂടെ നിർത്തുന്നതിന് പാർട്ടി സ്വീകരിച്ച സമീപനത്തെ അം​ഗീകരിക്കുന്നില്ലെന്നാണ് ഇതിന്റെയർഥം.

അൻവർ പാർലമെന്ററി അം​ഗത്വം സ്വയം വലിച്ചെറിയുന്ന രീതിയാണ് സ്വീകരിച്ചതെന്നും തെറ്റ് തിരുത്തി മുന്നോട്ട് പോകാൻ തയ്യാറാകാതെ സ്വതന്ത്രനായി നിയമസഭയിൽ നിൽക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പാർട്ടി ഇത്തരം ഒരു നിലപാട് സ്വീകരിക്കുന്നതെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. ഇതോടെയാണ് എല്ലാ ബന്ധവും അവസാനിപ്പിക്കുന്നതെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News