കൊച്ചി: സിപിഐ മുഖപത്രമായ ജനയുഗം (Janayugam) ഗുരുനിന്ദ നടത്തിയെന്ന വിമർശനം ഉന്നയിച്ച പാർട്ടി നേതാവ് കെ.കെ ശിവരാമനോട് (KK Shivaraman) സിപിഐ (CPI) വിശദീകരണം തേടി. ശ്രീനാരായണ ഗുരു ജയന്തിയുടെ (SreeNarayana Guru Jayanthi) പ്രാധാന്യം കുറച്ചുകാണിച്ചു എന്നായിരുന്നു കെ.കെ ശിവരാമൻ വിമർശിച്ചത്.
സമൂഹമാധ്യമത്തിലൂടെ ശിവരാമൻ വിമർശനം ഉന്നയിച്ചത് വിവാദമായിരുന്നു. നോട്ടീസിന് മറുപടി നൽകിയെന്ന് ശിവരാമൻ പ്രതികരിച്ചു. ശിവരാമന്റെ മറുപടി ആഴ്ചാവസാനം ചേരുന്ന സിപിഐ സംസ്ഥാന കൗൺസിൽ ചർച്ച ചെയ്യും.
ശ്രീനാരായണ ഗുരു ജയന്തിക്ക് മറ്റ് പത്രങ്ങൾ ഗുരുദർശനങ്ങളെക്കുറിച്ച് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചപ്പോൾ ജനയുഗത്തിൽ ഒന്നാംപേജിൽ ഗുരുവിന്റെ ചെറിയൊരു ചിത്രം മാത്രമാണ് നൽകിയതെന്നാണ് ശിവരാമൻ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ഉന്നയിച്ച ആരോപണം. ഗുരുവിനെ അറിയാത്ത എഡിറ്റോറിയൽ ബോർഡും മാനേജ്‌മെന്റും ജനയുഗത്തിന് ഭൂഷണമല്ല എന്ന വിമർശനമാണ് ശിവരാമൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞത്.
ചിലപ്പോള്‍ ചില കാര്യങ്ങള്‍ പരസ്യമായി പറയേണ്ടി വരും. അതില്‍ രാഷ്ട്രീയ അച്ചടക്കത്തിന്‍റെ (Political discipline) പ്രശ്‍നം വരുന്നില്ലെന്നും ശിവരാമന്‍ പറഞ്ഞു. എന്നാല്‍ ശിവരാമന്‍റെ വിമര്‍ശനം (allegation) സ്വാഗതം ചെയ്യുന്നതായും ആരോപണം തെളിയിക്കണമെന്നും ജനയുഗം (Janayugam) എഡിറ്റര്‍ രാജാജി മാത്യു തോമസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...