Citu Bus Strike: സിഐടിയു സമ്മതിച്ചില്ലെന്ന് ഉടമ, ബസ് സർവീസ് പുനരാരംഭിക്കാൻ കോടതി വിധി വന്നിട്ടും പ്രശ്നങ്ങൾ

രാജ് മോഹന്റെ ബസ് സർവ്വീസ് നടത്താൻ സംരക്ഷണം നൽകണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്

Written by - Zee Malayalam News Desk | Last Updated : Jun 24, 2023, 04:20 PM IST
  • രാജ് മോഹന്റെ ബസ് സർവ്വീസ് നടത്താൻ സംരക്ഷണം നൽകണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.
  • കോടതി വിധിയുണ്ടായിട്ടും സർവ്വീസ് നടത്താനായില്ല.
  • ഇരുവിഭാഗങ്ങളും തമ്മിൽ ലേബർ ഓഫിസറുടെ സാന്നിധ്യത്തിൽ തിങ്കളാഴ്ച ചർച്ച നടത്തും
Citu Bus Strike: സിഐടിയു സമ്മതിച്ചില്ലെന്ന് ഉടമ, ബസ് സർവീസ് പുനരാരംഭിക്കാൻ കോടതി വിധി വന്നിട്ടും പ്രശ്നങ്ങൾ

കോട്ടയം: തൊഴിൽ തർക്കം ബസ് സർവീസ് പുനരാരംഭിക്കാൻ കോടതി വിധി കിട്ടിയിട്ടും ബസ് ഓടിക്കാനാവാതെ ഉടമ.ബസിൽ കുത്തിയ കൊടി അഴിച്ചു മാറ്റാൻ സിഐടിയു സമ്മതിച്ചില്ലെന്ന് ഉടമ. എന്നാൽ തൊഴിൽ തടസം സൃഷ്ട്ടിച്ചിട്ടില്ലെന്നാണ് സിഐടിയു വാദം.കോട്ടയം തിരുവാർപ്പിൻ തൊഴിൽ തർക്കത്തെ തുടർന്ന്  നിർത്തി വച്ച സർവ്വിസ് പുനരാരംഭിക്കാനാണ് കോടതി ഉത്തരവ്.കോടതി വിധിയുണ്ടായിട്ടും സർവ്വീസ് നടത്താനായില്ല.

രാജ് മോഹന്റെ ബസ് സർവ്വീസ് നടത്താൻ സംരക്ഷണം നൽകണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.എന്നാൽ ഇന്ന് സർവ്വീസ് നടത്താൻ സിഐടിയു അനുവദിച്ചില്ലെന്നാണ് ഉടമ രാജ് മോഹൻ പറയുന്നത്.ബസിൽ കുത്തിയ കൊടി അഴിച്ച് മാറ്റാൻ സിഐടിയു നേതാക്കൾ തടഞ്ഞുവെന്നാണ് രാജ്മോഹൻ പറയുന്നത്. എന്നാൽ സമരം രമ്യമായും ന്യായമായും  പരിഹരിക്കണമെന്നാണ് ആഗ്രഹമെന്ന് സിഐടിയു നേതാവ് പിജെ വർഗീസ് പറഞ്ഞു.
 
തർക്കം പരിഹരിക്കുന്നതിന് ഇരുവിഭാഗങ്ങളും തമ്മിൽ ലേബർ ഓഫിസറുടെ സാന്നിധ്യത്തിൽ തിങ്കളാ ഴ്ച ചർച്ച നടത്തും. ബസിലെ ജീവനക്കാർക്ക് ശമ്പള വർധന ആവശ്യപ്പെട്ട് സിഐടിയുവിൻറെ നേതൃത്വത്തിലാണ് സമരം തുടങ്ങിയത്. അതേസമയം ലേബർ ഓഫിസിൽ നിന്നുളള നിർദ്ദേശം അനുസരിച്ചാണ് കൂലി നൽകിയിരുന്നതെന്നും . വീണ്ടും കോടതിയെ സമീപിക്കുമെന്നും
ഉടമ രാജ് മോ ഹൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News