CAG Report On PPE Kit corruption: പിപിഇ കിറ്റ് ഇടപാടിൽ വൻ ക്രമക്കേട്, 10.23 കോടി രൂപയുടെ അധിക ബാധ്യത; ആരോപണം ശരിവെച്ച് സിഎജി റിപ്പോ‍‍ർട്ട്

CAG Report On PPE Kit corruption: കുറഞ്ഞ തുകയ്ക്ക് പിപിഇ കിറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞു. 

Last Updated : Jan 21, 2025, 05:18 PM IST
  • പിപിഇ കിറ്റ് ഇടപാടിൽ ക്രമക്കേടുണ്ടായെന്ന് സിഎജി റിപ്പോർട്ട്
  • 10.23 കോടി രൂപ അധിക ബാധ്യത ഉണ്ടായി
  • പൊതുജനാരോഗ്യമേഖലയിൽ ഗുണനിലവാരം കുറവെന്നും റിപ്പോർട്ട്
CAG Report On PPE Kit corruption: പിപിഇ കിറ്റ് ഇടപാടിൽ വൻ ക്രമക്കേട്, 10.23 കോടി രൂപയുടെ അധിക ബാധ്യത; ആരോപണം ശരിവെച്ച് സിഎജി റിപ്പോ‍‍ർട്ട്

തിരുവനന്തപുരം: കൊവിഡ് കാല പിപിഇ കിറ്റ് ഇടപാടിൽ ക്രമക്കേടുണ്ടായെന്ന് വ്യക്തമാക്കി സിഎജി റിപ്പോർട്ട്. പി പി ഇ കിറ്റ് ക്രമക്കേടിൽ 10.23 കോടി രൂപ അധിക ബാധ്യത ഉണ്ടായി. പൊതുവിപണിയെക്കാൾ 300 ഇരട്ടി കൂടുതല്‍ പണം നല്‍കി പി പി ഇ കിറ്റ് വാങ്ങിയെന്ന് റിപ്പോർട്ടിൽ പറയുന്നു.

2020 മാര്‍ച്ച് 28 ന് 550 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങി. മാര്‍ച്ച് 30 ന് 1550 രൂപയ്ക്ക് മറ്റൊരു കമ്പനിയില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങി. രണ്ട് ദിവസത്തില്‍ പിപിഇ കിറ്റിന്റെ വില 1000 രൂപ കൂടി.

കുറഞ്ഞ തുകയ്ക്ക് പിപിഇ കിറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞു. സാൻ ഫാർമ എന്ന കമ്പനിയ്ക്ക് മുൻകൂറായി മുഴുവൻ പണവും നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു. പിപിഇ കിറ്റ് വാങ്ങിയതിൽ വൻ അഴിമതിയുണ്ടെന്ന് നേരത്തെ പ്രതിപക്ഷം ആരോപിച്ചിരുന്നു. 

Read Also: വിദ്യാർഥികളെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ യൂട്യൂബർ മണവാളൻ റിമാൻഡിൽ

സംസ്ഥാനത്തെ പൊതുജനാരോഗ്യമേഖലയിൽ ഗുണനിലവാരം കുറവെന്നും ആർദ്രം മിഷൻ ലക്ഷ്യം നിറവേറ്റുന്നില്ലെന്നും നിയമസഭയിൽ സമർപ്പിക്കപ്പെട്ട സിഎജി റിപ്പോർട്ടിൽ വിമർശിക്കുന്നു. 

സ്പെഷ്യലിസ്റ്റ് ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും സംസ്ഥാനത്ത് കുറവ്. മെഡിക്കൽ കോളജുകളിൽ അക്കാദമിക് പ്രവർത്തനം ആരംഭിക്കുന്നതിൽ അസാധാരണ കാലതാമസമാണുള്ളത്. മരുന്നുകൾ ആവശ്യത്തിന് എത്തിക്കാൻ കഴിഞ്ഞില്ലെന്നും മരുന്നുകളുടെ ഗുണമേന്മ ഉറപ്പാക്കാൻ ഒരു നടപടിയും ഉണ്ടായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 

ആവശ്യത്തിന് മരുന്നില്ലാത്ത പരാതികൾ വ്യാപകമാണ്. മരുന്നു കമ്പനികളിൽ നിന്ന് ഈടാക്കേണ്ട 1.64 കോടി പിഴ കെ.എം.എസ്.സി.എല്‍ ഈടാക്കിയില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News