തൃശൂർ: അതിരപ്പിള്ളി വനമേഖലയിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടി വച്ചു. വെറ്ററിനറി ഡോക്ടര്‍ അരുണ്‍ സഖറിയയും സംഘവും സ്ഥലത്തെത്തി നിരീക്ഷിച്ചതിന് ശേഷമാണ് മയക്കുവെടി വച്ചത്. എന്നാൽ ആദ്യത്തെ മയക്കുവെടി ഫലിക്കാത്തതിനാൽ ഒരുതവണ കൂടി സംഘം മയക്കുവെടി വയ്ക്കും. ആന കാട്ടിലേക്ക് നീങ്ങിയിരിക്കുകയാണ്. ഡോക്ടര്‍ അരുണ്‍ സഖറിയയും സംഘവും പിന്നാലെ നീങ്ങുകയാണ്. റബർ പ്ലാന്റേഷനിൽ നിന്ന് നീങ്ങി റിസർവ് ഫോറസ്റ്റിന്റെ ഭാഗത്താണ് നിലവിൽ ആനയുള്ളത്.
ഇക്കഴിഞ്ഞ ജനുവരി 15 മുതൽ വെറ്റിലപ്പാറ പ്ലാന്റേഷൻ കോർപറേഷന്റെ ഫാക്ടറിക്കു പരിസരത്തുണ്ട്. ഇടവിട്ട ദിവസങ്ങളിൽ ആനയെ പ്രദേശത്ത് കണ്ടിരുന്നു. ഇതിന് പിന്നാലെ വനംവകുപ്പ് നിരീക്ഷണം നടത്തുകയായിരുന്നു. ആനയുടെ മസ്തകത്തിലെ പരിക്ക് മറ്റൊരു ആനയുമായി കൊമ്പുകോർത്തപ്പോൾ കുത്തേറ്റതാണെന്നാണു കരുതുന്നത്. 2 മുറിവുകളാണ് മസ്തകത്തിലുള്ളത്. ആനയ്ക്ക് വെടിയേറ്റതാണെന്നും പ്രചാരണമുണ്ടായിരുന്നു. അതേസമയം ആനയുടെ ഒരു മുറിവ് ഭേദമായെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ആന ഒറ്റയ്ക്കാണെന്നും അവശനാണെന്നും ഡോക്ടര്‍മാരുടെ സംഘം വ്യക്തമാക്കി. ഡിഎഫ്ഒ ഉൾപ്പെടെയുള്ളവരും സ്ഥലത്തുണ്ട്. ജനവാസ മേഖലകളിൽ നിരന്തരം ആന പ്രത്യക്ഷപ്പെട്ടതോടെയാണ് വനംവകുപ്പ് മയക്കുവെടിവച്ച് പിടികൂടി ചികിത്സ നൽകാൻ തീരുമാനിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.