Marijuana Seized: തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; 45 കിലോ കഞ്ചാവ് പിടികൂടി

Excise Seized Marijuana: പ്രാവച്ചമ്പലം പള്ളിക്ക് സമീപം റഫീഖ് (31) ഇയാളുടെ ഭാര്യ സഹോദരൻ ഷാനവാസ്  ( 34) എന്നിവരാണ് പിടിയിലായത്.

Written by - Zee Malayalam News Desk | Last Updated : Feb 21, 2025, 07:44 AM IST
  • നരുവാമൂട് പാരൂർകുഴി അത്തിയറ ഭഗവതി ക്ഷേത്രത്തിനടുത്ത് വാടക വീട്ടിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്
  • കഞ്ചാവ് വിൽപ്പന നടത്തിവന്നിരുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായത്
Marijuana Seized: തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; 45 കിലോ കഞ്ചാവ് പിടികൂടി

തിരുവനന്തപുരം: ബാലരാമപുരം നരുവാമൂട്ടിൽ വൻ കഞ്ചാവ് വേട്ട. 45 കിലോ കഞ്ചാവ് പിടികൂടി. സിറ്റി ഷാഡോ പോലീസാണ് കഞ്ചാവ് പിടികൂടിയത്. രണ്ടു പേർ പിടിയിൽ. നരുവാമൂട് പാരൂർകുഴി അത്തിയറ ഭഗവതി ക്ഷേത്രത്തിനടുത്ത് വാടക വീട്ടിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ചാനൽക്കര വീട്ടിൽ പ്രാവച്ചമ്പലം പള്ളിക്ക് സമീപം റഫീഖ് (31) ഇയാളുടെ ഭാര്യ സഹോദരൻ ഷാനവാസ് (34) എന്നിവരാണ് പിടിയിലായത്.

ഇവരുടെ ഒപ്പം ഉണ്ടായിരുന്ന കാട്ടാക്കട കൊണ്ണിയൂർ സ്വദേശി അനസ്, അനസിന്റ പെൺസുഹൃത്ത് എന്നിവരെയും കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. തിരുവനന്തപുരം സിറ്റി ഷാഡോ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

ALSO READ: പാതി വില തട്ടിപ്പ് കേസ്; കുമളി പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ഷീബ സുരേഷിന്റെ വീട് സീൽ ചെയ്ത് ഇഡി

വിശാഖ പട്ടണത്ത് നിന്ന് 45 കിലോ  കഞ്ചാവുമായി  രണ്ടു പേർ മണക്കാട് ഭാഗത്ത് എത്തിയതായ് ലഭിച്ച രഹസ്യത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. മണക്കാട് ഭാഗത്തെ രഹസ്യ കേന്ദ്രത്തിൽ കഞ്ചാവ്  എത്തിച്ചിട്ട് ആവശ്യക്കാർക്ക് വിതരണം ചെയ്യാനായിരുന്നു ഇവരുടെ പദ്ധതി. പ്രദേശത്ത് ഉത്സവത്തിരക്കുകൾ ആയതിനാൽ ഇവിടെ സൂക്ഷിക്കാൻ കഴിഞ്ഞില്ല.

തുടർന്ന് പള്ളിച്ചലിലെ പാരൂർക്കുഴിയിലെ റഫീക്കിന്റെ വാടക വീട്ടിൽ എത്തിക്കുകയായിരുന്നു. വിവരമറിഞ്ഞ ഷാഡോ പോലീസ് സംഘം റഫീക്കിനെയും ഷാനവാസിനെയും പിടികൂടുകയായിരുന്നു. അനസിനെയും പെൺ സുഹൃത്തിനെയും പിടികൂടിയാതായാണ് വിവരം. അന്യസംസ്ഥാന തൊഴിലാളികളെയും വിദ്യാർത്ഥികളെയും കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിവന്നിരുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് പോലീസ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും.

Trending News