മലയാള സിനിമ താരസംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് റിപ്പോർട്ട്. ട്രേഡ് യൂണിയൻ ഉണ്ടാക്കണമെന്ന ആവശ്യവുമായി ഇരുപതോളം അംഗങ്ങൾ ഫെഫ്കയെ സമീപിച്ചു. ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
യൂണിയൻ രൂപീകരിക്കാൻ ജനറൽ കൗൺസിലിന്റെ അംഗീകാരം വേണമെന്നും സംഘടന രൂപീകരിച്ച് പേരു വിവരം സഹിതം എത്തിയാൽ ആവശ്യം പരിഗണിക്കാമെന്നും ഫെഫ്ക അറിയിച്ചു. അമ്മ സംഘടനയിലെ 17 നടന്മാരും 3 നടിമാരുമാണ് ആവശ്യം ഉന്നയിച്ച് ഉണ്ണിക്കൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയത്.
Read Also: വിട, ഡിയർ കൊമ്രേഡ്; സീതാറാം യെച്ചൂരി അന്തരിച്ചു
അതേസമയം ട്രേഡ് യൂണിയൻ രൂപീകരിക്കുന്നതാണ് ആലോചനയിൽ ഉള്ളതെന്നും അമ്മയുടെ സ്വത്വവും അംഗത്വവും നിലനിർത്തുമെന്നും ഉണ്ണികൃഷ്ണൻ പ്രതികരിച്ചു. നിലവിൽ ഫെഫ്കയ്ക്ക് കീഴിൽ 21 യൂണിയനുകളാണ് ഉള്ളത്. 22ാമത്തെ യൂണിയനായി താരങ്ങളെ ഉൾപ്പെടുത്തണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.
ചാരിറ്റി സംഘടനയായാണ് അമ്മ പ്രവർത്തിക്കുന്നത്. ട്രെഡ് യൂണിയനായി സംഘടനയെ മാറ്റണമെന്ന് മുമ്പ് മമ്മൂട്ടിയടക്കം ചില അംഗങ്ങളും പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാൽ ഭൂരിഭാഗത്തിന്റെ അഭിപ്രായത്തിൽ ചാരിറ്റി സംഘടനയായി തുടരുകയായിരുന്നു. അഭിപ്രായ വ്യത്യാസങ്ങൾ മുമ്പ് ഉണ്ടായിട്ടുണ്ടെങ്കിലും ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ കൂട്ടരാജിയിക്ക് ശേഷമാണ് അമ്മയിലെ ഭിന്നത പരസ്യമായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.