അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലിക്ക് കൊല്ലത്ത് തുടക്കം

കേരളം കൂടാതെ, കർണാടക, ലക്ഷദ്വീപ്, മാഹി സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗാർഥികളും ആർമി റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുക്കുന്നു

Written by - Zee Malayalam News Desk | Last Updated : Nov 17, 2022, 09:24 AM IST
  • 2000ത്തോളം ഉദ്യോഗാർഥികൾ റിക്രൂട്ട്മെന്‍റ് റാലിക്ക് എത്തും എന്നാണ് റിപ്പോർട്ടുകൾ
  • ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി
  • റിക്രൂട്ട്മെന്‍റ് റാലി 25ന് സമാപിക്കും
അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലിക്ക് കൊല്ലത്ത് തുടക്കം

അഗ്നിപഥ് പദ്ധതി പ്രകാരം കരസേനയിൽ അഗ്നിവീർ ആകാൻ അവസരമൊരുക്കുന്ന റിക്രൂട്ട്മെന്‍റ് റാലിക്ക് തുടക്കമായി. കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കുന്ന റാലിയിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളാണ് പങ്കെടുക്കുന്നത്. ജില്ല ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. 2000ത്തോളം ഉദ്യോഗാർഥികൾ റിക്രൂട്ട്മെന്‍റ് റാലിക്ക് എത്തും എന്നാണ് റിപ്പോർട്ടുകൾ. 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ ഉദ്യോഗാർഥികളാണ് റാലിയിൽ പങ്കെടുക്കുന്നത്. അതായത് കേരളം കൂടാതെ, കർണാടക, ലക്ഷദ്വീപ്, മാഹി സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗാർഥികളും ആർമി റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുക്കും. അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ട്രേഡ്‌സ്‌മെൻ (പത്താം ക്ലാസ്, എട്ടാം ക്ലാസ്), അഗ്നിവീർ (ക്ലർക്ക്/ സ്റ്റോർ കീപ്പർ ടെക്‌നിക്കൽ) വിഭാഗങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

റിക്രൂട്ട്മെന്‍റ് റാലി 25ന് സമാപിക്കും. തുടർന്ന് 26 മുതൽ 29 വരെ ആർമി റിക്രൂട്ട്‌മെന്റ് റാലി നടക്കും. സോൾജിയർ ടെക്‌നിക്കൽ നഴ്‌സിങ് അസിസ്റ്റന്റ് / നഴ്‌സിങ് അസിസ്റ്റന്റ് വെറ്ററിനറി, ജൂനിയർ കമീഷൻഡ് ഓഫിസർ (മതാധ്യാപകൻ) എന്നീ വിഭാഗങ്ങളിലാണ് റിക്രൂട്ട്മെന്‍റ്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News