Academic Year Starting : 'കരുതലോടെ അധ്യയന വർഷത്തെ വരവേൽക്കാം'; വിദ്യാർഥികൾക്ക് ആശംസകൾ അറിയിച്ച് മുഖ്യമന്ത്രി

Academic Year 2022-23 വിദ്യാർത്ഥികൾ ഇടപെടുന്ന പൊതുസ്ഥലങ്ങൾ, ഗതാഗത സൗകര്യങ്ങൾ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയെ പ്രതിപാദിക്കുന്നതാണ് ഈ പ്രചരണ പരിപാടി.

Written by - Zee Malayalam News Desk | Last Updated : May 31, 2022, 09:10 PM IST
  • 'അധ്യയന വർഷത്തെ വരവേൽക്കാം, കരുതലോടെ' എന്ന തലക്കെട്ടോടെ സർക്കാർ നടത്തുന്ന പ്രചാരണ പരിപാടിയിലൂടെ കുട്ടികൾക്ക് സുരക്ഷിതമായ യാത്രയും അനുബന്ധ സൗകര്യങ്ങളും ഒരുക്കമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
  • വിദ്യാർത്ഥികൾ ഇടപെടുന്ന പൊതുസ്ഥലങ്ങൾ, ഗതാഗത സൗകര്യങ്ങൾ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയെ പ്രതിപാദിക്കുന്നതാണ് ഈ പ്രചരണ പരിപാടി.
Academic Year Starting : 'കരുതലോടെ അധ്യയന വർഷത്തെ വരവേൽക്കാം'; വിദ്യാർഥികൾക്ക് ആശംസകൾ അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : നാളെ മുതൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുന്ന വിദ്യാർഥികൾക്ക് ആശംസ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒപ്പം സുരക്ഷിതമായ അധ്യയന വർഷത്തെ വരവേൽക്കാനുള്ള സർക്കാരിന്റെ പ്രത്യേക പ്രചാരണ പരിപാടിയും മുഖ്യമന്ത്രി വ്യക്തമാക്കി. 'അധ്യയന വർഷത്തെ വരവേൽക്കാം, കരുതലോടെ' എന്ന തലക്കെട്ടോടെ സർക്കാർ നടത്തുന്ന പ്രചാരണ പരിപാടിയിലൂടെ കുട്ടികൾക്ക് സുരക്ഷിതമായ യാത്രയും അനുബന്ധ സൗകര്യങ്ങളും ഒരുക്കമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 

വിദ്യാർത്ഥികൾ ഇടപെടുന്ന പൊതുസ്ഥലങ്ങൾ, ഗതാഗത സൗകര്യങ്ങൾ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയെ പ്രതിപാദിക്കുന്നതാണ് ഈ പ്രചരണ പരിപാടി. ഗതാഗത തടസ്സങ്ങളുണ്ടാക്കുന്ന ബോർഡുകളും കൊടിതോരണങ്ങളും നീക്കുക. വിദ്യാലയങ്ങൾക്ക് സമീപം മുന്നറിയിപ്പ് ബോർഡുകൾ, ട്രാഫിക് സൈൻ ബോർഡുകൾ തുടങ്ങിയവ സ്ഥാപിക്കുക. സ്കൂൾ തുറക്കുന്ന ദിവസങ്ങളിൽ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തുക, അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കരിക്കുകയാണ് തുടങ്ങിയവയാണ് പ്രചാരണ പരിപാടികൊണ്ട് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ALSO READ : ആയുധങ്ങളുമായി പ്രകടനം നടത്തിയ സംഭവത്തിൽ ദുർഗാ വാഹിനി പ്രവർത്തകർക്കെതിരെ കേസ്

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

സംസ്ഥാനത്തെ വിദ്യാലയങ്ങൾ വേനലവധിക്ക് ശേഷം നാളെ തുറക്കുകയാണ്. ക്ലാസുകളാരംഭിക്കുന്നതിന് മുൻപു തന്നെ വിദ്യാർത്ഥികൾക്കായുള്ള പാഠപുസ്തകങ്ങളും യൂണിഫോമുകളും വിതരണം ചെയ്തിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം പൊതു ഇടങ്ങളിലേക്ക് നമ്മുടെ സ്‌കൂൾ വിദ്യാർത്ഥികൾ കൂടി വന്നെത്തുകയാണ്. അവർക്ക് സുരക്ഷിതമായ യാത്രയും അനുബന്ധ സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി “അധ്യയന വർഷത്തെ വരവേൽക്കാം, കരുതലോടെ” എന്നൊരു പ്രചരണ പരിപാടി സർക്കാർ ഏറ്റെടുക്കുകയാണ്. വിദ്യാർത്ഥികൾ ഇടപെടുന്ന പൊതുസ്ഥലങ്ങൾ, ഗതാഗത സൗകര്യങ്ങൾ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയെ പ്രതിപാദിക്കുന്നതാണ് ഈ പ്രചരണ പരിപാടി. 

-ഗതാഗത തടസ്സങ്ങളുണ്ടാക്കുന്ന ബോർഡുകളും കൊടിതോരണങ്ങളും നീക്കണം.

-വിദ്യാലയങ്ങൾക്ക് സമീപം വാർണിംഗ് ബോർഡുകൾ, ട്രാഫിക് സൈൻ ബോർഡുകൾ തുടങ്ങിയവ സ്ഥാപിക്കണം.

-സ്കൂൾ തുറക്കുന്ന ദിവസങ്ങളിൽ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തണം. അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കരുത്.

-സ്കൂൾ ബസുകളിലെ കുട്ടികളുടെ എണ്ണം, വാഹനങ്ങളുടെ ഫിറ്റ്നസ്സ് എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങൾ പാലിക്കണം.

-സ്കൂൾ പരിസരത്തെ കടകളിൽ കൃത്യമായ പരിശോധന നടത്തി നിരോധിത വസ്തുക്കൾ, ലഹരി പദാർത്ഥങ്ങൾ എന്നിവ വിൽക്കുന്നില്ലെന്ന് ഉറപ്പാക്കണം.

-സ്കൂളുകളിലും പരിസരങ്ങളിലും അപകടകരമായ നിലയിലുള്ള മരച്ചില്ലകൾ വെട്ടിമാറ്റണം.

-അപകടകരമായ നിലയിൽ മരങ്ങൾ നിൽക്കുന്നുണ്ടെങ്കിൽ അവ മുറിച്ചുമാറ്റണം.
ഇലക്ട്രിക് പോസ്റ്റിൽ വയർ, കമ്പി എന്നിവ താഴ്ന്നു കിടക്കുന്നുണ്ടെങ്കിൽ അപാകത പരിഹരിച്ചു സുരക്ഷ ഉറപ്പാക്കണം. സ്റ്റേ വയർ, ഇലക്ട്രിക് കമ്പികൾ മുതലായവ പരിശോധിച്ച് അപകട സാധ്യതയില്ലെന്ന് ഉറപ്പാക്കണം.

കോവിഡ് കാലത്തെ അനിശ്ചിതാവസ്ഥക്ക് ശേഷം നമ്മുടെ വിദ്യാഭ്യാസ രംഗം പൂർവാവസ്ഥയിലേക്ക് തിരിച്ചെത്തുന്ന ഘട്ടമാണിത്. വേനലവധിക്ക് ശേഷം സ്കൂളുകളിലേക്കെത്തുന്ന വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ പഠനാന്തരീക്ഷമൊരുക്കേണ്ടതുണ്ട്. അതിനാൽ, ഈ പ്രചരണ പരിപാടിയിൽ നമുക്കെല്ലാം പങ്കാളികളാകാം. നാളെ മുതല്‍ സ്‌കൂളുകളിൽ എത്തിച്ചേരുന്ന എല്ലാ കുട്ടികൾക്കും ആശംസകൾ. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News