Snake Bite: ജോസ് കെ.മാണിയുടെ മകൾക്ക് പാമ്പുകടിയേറ്റു; 24 മണിക്കൂർ നിരീക്ഷണത്തിൽ

നിഷ ജോസ് കെ മാണിയുടെ ആലപ്പുഴയിലെ വീട്ടിൽ വച്ചാണ് പ്രിയങ്കയെ പാമ്പ് കടിച്ചത്.   

Written by - Zee Malayalam News Desk | Last Updated : Feb 23, 2025, 02:30 PM IST
  • ജോസ് കെ മാണിയുടെ ഭാര്യ നിഷയുടെ ആലപ്പുഴയിലെ വസതിയിൽ വച്ചാണ് പ്രിയങ്കയ്ക്ക് പാമ്പുകടിയേറ്റത്.
  • പ്രിയങ്കയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
  • ഇന്നലെ വൈകിട്ടാണ് സംഭവം. 24 മണിക്കൂർ നിരീക്ഷണത്തിലാണ് പ്രിയങ്ക.
Snake Bite: ജോസ് കെ.മാണിയുടെ മകൾക്ക് പാമ്പുകടിയേറ്റു; 24 മണിക്കൂർ നിരീക്ഷണത്തിൽ

ആലപ്പുഴ: ജോസ് കെ.മാണി എംപിയുടെ മകൾ പ്രിയങ്കയ്ക്ക് (28) പാമ്പുകടിയേറ്റു. ജോസ് കെ മാണിയുടെ ഭാര്യ നിഷയുടെ ആലപ്പുഴയിലെ വസതിയിൽ വച്ചാണ് പ്രിയങ്കയ്ക്ക് പാമ്പുകടിയേറ്റത്. പ്രിയങ്കയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം. 24 മണിക്കൂർ നിരീക്ഷണത്തിലാണ് പ്രിയങ്ക. നിലവിൽ ആരോ​ഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. നിരീക്ഷണത്തിനുശേഷം ഡിസ്ചാർജ് ചെയ്യുമെന്നും ഡോക്ടർമാർ വ്യക്തമാക്കി. അതേസമയം പ്രിയങ്കയെ കടിച്ച പാമ്പ് ഏതാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. 

Stabbed To Death: തിരുവനന്തപുരത്ത് എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം നഗരൂരിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു. നഗരൂർ രാജധാനി എഞ്ചിനീയറിംഗ് കോളേജിലെ ബിടെക് നാലാം വർഷ വിദ്യാ‍ർഥി വാലന്റൈൻ വി.എൽ ചാന ആണ് കൊല്ലപ്പെട്ടത്.  മിസോറാം സ്വദേശിയാണ് വാലന്റൈൻ. സംഭവത്തില്‍ മിസോറാം സ്വദേശിയും മൂന്നാം വ‍ർഷ വിദ്യാ‍ഥിയുമായ ടി. ലാസങ് സ്വാലയെ  പൊലീസ് അറസ്റ്റ് ചെയ്തു.

മദ്യപാനത്തിനിടയിലെ തർക്കമാണ് ആക്രമണത്തിലേക്ക് കലാശിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. നഗരൂർ നെടുംപറമ്പ് എന്ന സ്ഥലത്ത് വെച്ചാണ് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. വലന്‍റ്ന് നെഞ്ചിലും വയറിലും കുത്തേറ്റു. വൈകാതെ വിദ്യാര്‍ഥിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും പുലര്‍ച്ചെയോടെ മരിക്കുകയായിരുന്നു. 

കോളേജിലെ വിദ്യാര്‍ഥികളായ ഇരുവരും വീടെടുത്താണ് താമസിച്ചിരുന്നത്.  വാലന്റൈനും ലാസങ് സ്വാലയും തമ്മില്‍ കോളേജിനകത്തും പുറത്തുംവെച്ച് മുമ്പ് നിരവധി തവണ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുള്ളതായി മറ്റ് വിദ്യാര്‍ഥികള്‍ പറയുന്നു. നഗരൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News