പാലക്കാട്: തിരുവോണം ബമ്പർ ഒന്നാം സമ്മാനം നേടിയത് കോയമ്പത്തൂർ സ്വദേശിക്ക്. കോയമ്പത്തൂർ അന്നൂർ സ്വദേശി നടരാജനാണ്. 25 കോടി അടിച്ചത്. 10 ടിക്കറ്റുകൾ എടുത്തതിൽ ഒന്നിനാണ് നടരാജന് ബമ്പർ അടിച്ചത്. നാലുദിവസം മുന്‍പ് പാലക്കാട് വാളയാറിലെ ബാവ ഏജന്‍സി വിറ്റ ടിക്കറ്റിനാണ് സമ്മാനം അടിച്ചത്.
ഗോകുലം നടരാജ് എന്നാണ് ഇദ്ദേഹത്തിൻറെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്.പാലക്കാടുകാരനായ ഗണേഷിന്റെ ഉടമസ്ഥതയിലുള്ള കോഴിക്കോട് ബാവ ഏജൻസിയാണ് ടിക്കറ്റ് വിറ്റത്. എല്ലാ നികുതികൾക്കും ശേഷം ഭാഗ്യശാലിക്ക് കിട്ടുക 13,79,25,000 രൂപയായിരിക്കും.
അതേസമയം സംസ്ഥാനത്ത് ഏറ്റവും അധികം ടിക്കറ്റ് വിറ്റത് പാലക്കാടാണ്. 11,70,050 തിരുവോണം ബംബര്‍ ടിക്കറ്റുകളാണ് പാലക്കാട് മാത്രം വിറ്റഴിച്ചത്. ഇതിൽ നിന്നായി ആകെ 46.80 കോടി രൂപയാണ് ലഭിച്ചത്. ജില്ലാ ലോട്ടറി ഓഫീസില്‍ 7,23,300 ടിക്കറ്റുകള്‍ വിറ്റു. ചിറ്റൂര്‍, പട്ടാമ്പി സബ് ഓഫീസുകളില്‍ യഥാക്രമം 2,09,450, 2,37,300 ഉള്‍പ്പെടെ 4,46,750 ടിക്കറ്റുമാണ് വിറ്റഴിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...