Viral Video: മഴയത്ത് ടെറസിലൊരു ക്യൂട്ട് ഡാൻസ്- വീഡിയോ വൈറൽ

Viral video: രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ഇപ്പോൾ ശക്തമായ മഴയാണ് ലഭിക്കുന്നത്. രാജ്യ തലസ്ഥാനമായ ഡൽഹിയിലും മഴ തിമിർത്ത് പെയ്യുകയാണ്.

Written by - Zee Malayalam News Desk | Last Updated : Sep 12, 2022, 06:14 PM IST
  • ടെറസിലേക്കുള്ള വാതിൽ തുറക്കാൻ വാതിലിൽ മുട്ടുന്നത് കാണാം
  • ടെറസിലേക്കുള്ള വാതിൽ തുറന്നയുടൻ അവൻ ടെറസിൽ ഓടുകയും മഴയിലേക്ക് നോക്കുകയും ചെയ്യുന്നു
  • മഴ ആസ്വദിച്ച് അവൻ ചാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്നത് കാണാം
Viral Video: മഴയത്ത് ടെറസിലൊരു ക്യൂട്ട് ഡാൻസ്- വീഡിയോ വൈറൽ

വൈറൽ വീഡിയോ: മഴയുള്ള കാലാവസ്ഥയാണ് നമ്മിൽ പലർക്കും ഇഷ്ടം. ജോലിക്ക് പോകാനും സ്കൂളുകളിൽ പോകാനും ​ഗതാ​ഗതവും എല്ലാം മഴക്കാലത്ത് പലപ്പോഴും ബുദ്ധിമുട്ട് ഉണ്ടാക്കുമെങ്കിലും നമുക്ക് പലർക്കും മഴക്കാലം വളരെ ഇഷ്ടമാണ്. പ്രത്യേകിച്ച് ഇന്ത്യക്കാർക്ക് മഴയുള്ള കാലാവസ്ഥയാണ് കൂടുതൽ ഇഷ്ടം. രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ഇപ്പോൾ ശക്തമായ മഴയാണ് ലഭിക്കുന്നത്. രാജ്യ തലസ്ഥാനമായ ഡൽഹിയിലും മഴ തിമിർത്ത് പെയ്യുകയാണ്.

ഡൽഹിയിൽ നല്ല മഴയുള്ള ഒരു ദിവസം, ടെറസിൽ നിന്ന് ആസ്വദിച്ച് മഴ നനഞ്ഞ് നൃത്തം ചെയ്യുകയാണ് ഒരാൾ. ഒരു വളർത്തു നായയാണ് കക്ഷി. മഴയിൽ വളരെ ആവേശത്തോടെ തുള്ളിച്ചാടി നൃത്തം ചെയ്യുകയാണ് ഈ നായ്ക്കുട്ടി. ‘വിസ്‌കിസിയാൽ’ എന്ന ഉപയോക്താവ് ഈ ഹൃദയസ്പർശിയായ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. 3.2 ദശലക്ഷത്തിലധികം കാഴ്ചക്കാരുമായി വീഡിയോ വൈറലായി. 3,51,000 ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. വീഡിയോയിൽ വിസ്കി എന്ന് പേരുള്ള ഗോൾഡൻ റിട്രീവർ അവന്റെ ഉടമയുടെ അടുത്തെത്തി വാതിൽ തുറക്കാൻ വേണ്ടി കാത്തുനിൽക്കുന്നത് കാണാം.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Whiskers 'Whiskeyy' Syal (@whiskeyysyal)

വാതിൽ തുറന്നയുടൻ പടിക്കെട്ടുകൾ ഓടിക്കയറി. ടെറസിലേക്കുള്ള വാതിൽ തുറക്കാൻ വീണ്ടും വാതിലിൽ മുട്ടുന്നത് കാണാം. ടെറസിലേക്കുള്ള വാതിൽ തുറന്നയുടൻ അവൻ ടെറസിൽ ഓടുകയും മഴയിലേക്ക് നോക്കുകയും ചെയ്യുന്നു. മഴ ആസ്വദിച്ച് അവൻ ചാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്നത് കാണാം. ലഗാൻ എന്ന ഹിന്ദി ചിത്രത്തിലെ ഘന് ഘന് എന്ന ഗാനം വീഡിയോയിൽ പശ്ചാത്തലത്തിൽ കേൾക്കാം. ഈ ദൃശ്യങ്ങൾക്ക് വളരെ അനുയോജ്യമായ ​ഗാനമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News