വാക്കു പാലിച്ചു ആനന്ദ് മഹീന്ദ്ര: ആവണിക്ക് മഹീന്ദ്രയുടെ എസ്.യുവി

പ്രത്യേകം കസ്റ്റമൈസ് ചെയ്ത XUV-700 ആണിത്. ലേഖയ്ക്ക് എളുപ്പത്തിൽ വീൽചെയറിൽ ഇരിക്കാനും കാറിൽ നിന്ന് ഇറങ്ങാനും പ്രത്യേക ഹൈഡ്രോളിക് സീറ്റ് 

Written by - Zee Malayalam News Desk | Last Updated : Jan 21, 2022, 02:30 PM IST
  • വീൽചെയർ ഉപയോഗിച്ച് കാറിൽ നിവർന്നുനിൽക്കാൻ കാറിൽ ഒരു പ്രത്യേക മോഡിഫിക്കേഷൻ
  • ശാരീരിക വൈകല്യമുള്ളവർക്ക് കാറിൽ സുഖമായി ഇരിക്കാൻ ഒരുപാട് മാറ്റങ്ങൾ
  • പുതിയ കാറിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു ലേഖര ആനന്ദ്
വാക്കു പാലിച്ചു ആനന്ദ് മഹീന്ദ്ര: ആവണിക്ക് മഹീന്ദ്രയുടെ എസ്.യുവി

Viral News: ടോക്കിയോ പാരാലിമ്പിക്‌സിൽ സ്വർണമെഡൽ നേടിയ ഷൂട്ടർ അവനി ലേഖറയ്ക്ക് കാർ സമ്മാനമായി നൽകി മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. പ്രത്യേകം കസ്റ്റമൈസ് ചെയ്ത XUV-700 ആണിത്. ലേഖയ്ക്ക് എളുപ്പത്തിൽ വീൽചെയറിൽ ഇരിക്കാനും കാറിൽ നിന്ന് ഇറങ്ങാനും പ്രത്യേക ഹൈഡ്രോളിക് സീറ്റ് ഘടിപ്പിച്ച വണ്ടിയാണിത്.

പുതിയ കാറിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ലേഖര ആനന്ദ് മഹീന്ദ്രയോട് നന്ദി അറിയിച്ചു. തനിക്കായി ഒരു കസ്റ്റമൈസ്ഡ് കാർ നിർമ്മിച്ചതിന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ടീമിന് ലേഖര നന്ദി പറഞ്ഞു.

ALSO READ: Kerala Omicron updates | സംസ്ഥാനത്ത് ഇന്ന് ഒമിക്രോൺ സ്ഥിരീകരിച്ചത് 62 പേര്‍ക്ക്, വീണാ ജോര്‍ജ്

“ഈ കസ്റ്റമൈസ്ഡ് കാർ നിർമ്മിക്കുന്നതിൽ പങ്കാളികളായ ആനന്ദ് മഹീന്ദ്ര സാറിനും @Mahindra_Auto-യിലെ മുഴുവൻ ടീമിനും നന്ദി! ഇതുപോലുള്ള കാറുകൾ ഇന്ത്യയിലേക്കുള്ള ഒരു വലിയ ചുവടുവയ്പ്പാണ്, കൂടാതെ ഇവയിൽ പലതും റോഡിൽ പ്രതീക്ഷിക്കുന്നു അവർ ട്വിറ്ററിൽ പറഞ്ഞു.

ALSO READ: Covid 19 Restrictions : കടുപ്പിച്ച് കോവിഡ് നിയന്ത്രണങ്ങൾ: സ്കൂളുകൾ പൂർണമായും അടയ്ക്കും, ഞായറാഴ്ചകളിൽ അവശ്യ സേവനങ്ങൾ മാത്രം

വീൽചെയർ ഉപയോഗിച്ച് കാറിൽ നിവർന്നുനിൽക്കാൻ കാറിൽ ഒരു പ്രത്യേക മോഡിഫിക്കേഷൻ വരുത്തി, സീറ്റ് ഹൈഡ്രോളിക്‌സുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ശാരീരിക വൈകല്യമുള്ളവർക്ക് കാറിൽ സുഖമായി ഇരിക്കാൻ ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News